Diabetes Management : പ്രമേഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ ശരീരം മാത്രം ശ്രദ്ധിച്ചാല്‍ പോര!

പ്രമേഹമുള്ളവര്‍ നമുക്കറിയാം പ്രധാനമായും ഡയറ്റിലാണ് നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഇതിനൊപ്പം തന്നെ വര്‍ക്കൗട്ട് കൊണ്ടുപോകുന്നതും നല്ലതാണ്. എന്നാല്‍ പ്രമേഹമുള്ളവര്‍ ശരീരകാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, മറിച്ച് മനസിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന

mental illness will increase problems in diabetics

ജീവിതശൈലീരോഗങ്ങളില്‍ ( Lifestyle Disease ) ഏറ്റവുമധികം പേരെ ബാധിക്കുന്നൊരു പ്രശ്‌നമാണ് പ്രമേഹം ( Diabetes Disease ) . ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ ജീവിതശൈലികളിലെ നിയന്ത്രണം കൊണ്ട് കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ മാത്രമേ പ്രമേഹത്തില്‍ സാധ്യയുള്ളൂ. പൂര്‍ണമായൊരു മുക്തി ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാവുന്നതല്ല. 

പ്രമേഹം, രക്തത്തിലെ ഷുഗര്‍നില ഉയരുന്നു എന്നതില്‍ അധികം ഹൃദയം അടക്കം പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളൊരു പ്രശ്‌നം കൂടിയാണ്. അതുകൊണ്ട് തന്നെ നിസാരമായി ഇതിനെ സമീപിക്കുകയേ അരുത്. 

പ്രമേഹമുള്ളവര്‍ നമുക്കറിയാം പ്രധാനമായും ഡയറ്റിലാണ് നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഇതിനൊപ്പം തന്നെ വര്‍ക്കൗട്ട് കൊണ്ടുപോകുന്നതും നല്ലതാണ്. എന്നാല്‍ പ്രമേഹമുള്ളവര്‍ ശരീരകാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, മറിച്ച് മനസിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. 

പ്രത്യേകിച്ച് ഇന്ന് വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ പ്രമേഹരോഗികളിലുണ്ടായാല്‍ അത് പ്രമേഹം അധികരിക്കാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതെങ്ങനെയെന്നും വിശദമാക്കാം. 

mental illness will increase problems in diabetics

വിഷാദരോഗം, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ജീവിതരീതികളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വരാം. സമയത്തിന് ഭക്ഷണം കഴിക്കുക, ആരോഗ്യസ്ഥിതിക്ക് അനുസരിച്ച ഭക്ഷണം കഴിക്കാന്‍ തെരഞ്ഞെടുക്കുക, വര്‍ക്കൗട്ട് ചെയ്യുക, കൃത്യമായ രക്ത പരിശോധന നടത്തുക, ഡോക്ടറെ കാണുക, മരുന്ന് എടുക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ഇത്തരക്കാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരും. 

ഇത് പ്രമേഹത്തിന്റെ പ്രശ്‌നങ്ങളെ നിയന്ത്രണാതീതമായി കൂട്ടാനിടയാക്കുന്നു. ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ അധികരിക്കുമ്പോഴുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പ്രമേഹം കൂടാന്‍ കാരണമായേക്കാം. 

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ ശാരീരികാരോഗ്യത്തിനൊപ്പം തന്നെ തുല്യപ്രാധാന്യത്തോടെ മാനസികാരോഗ്യവും പരിപാലിക്കണം. വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന പക്ഷം മാനസികരോഗ വിദഗ്ധരെ കാണുകയും വേണ്ട പരിഹാരം തേടുകയും വേണം. ഒപ്പം വീട്ടുകാരെയോ സുഹൃത്തുക്കളെയോ മറ്റ് പ്രിയപ്പെട്ടവരെയോ കാര്യം പറഞ്ഞുമനസിലാക്കി കൂടെ പിന്തുണയായി നിര്‍ത്തുകയും വേണം. 

യോഗ പോലുള്ള പരിശീലനങ്ങള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ അത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കാം. മനസിന് സന്തോഷം പകരുന്ന തരത്തിലുള്ള വിനോദങ്ങള്‍, ചെറിയ ജോലികള്‍ എന്നിവയിലേര്‍പ്പെടുക. ചിട്ടയായ ജീവിതരീതി മുന്നോട്ടുകൊണ്ടുപോകുന്നിതന് വിഘ്‌നമാകുന്നത് ഏത് ഘടകമാണെങ്കിലും അതിനെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുകയോ, പരിഹരിക്കുകയോ ചെയ്യുക. 

 

mental illness will increase problems in diabetics


ഭക്ഷണകാര്യങ്ങളിലേക്ക് വന്നാല്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ ചുവപ്പ്-മഞ്ഞ- ഓറഞ്ച് നിറങ്ങളിലുള്ള ഫ്രൂട്ടസ്, പച്ചക്കറി, വൈറ്റമിന്‍-സി അടങ്ങിയ സിട്രസ് ഫ്രൂട്ട്‌സ്, പപ്പായ, പേരക്ക, തക്കാളി, നട്ട്‌സ്, സീഡ്‌സ്, ധാന്യങ്ങള്‍, നേന്ത്രപ്പഴം, പയറ്-പരിപ്പ് വര്‍ഗങ്ങള്‍, ഒമേഗ- 3 ഫാറ്റ് അടങ്ങിയ സാല്‍മണ്‍ മത്സ്യം, വാള്‍നട്ട്‌സ്, ചിയ സീഡ്‌സ്, യോഗര്‍ട്ട്, തുടടങ്ങിയവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. ഇവയെല്ലാം തന്നെ മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കും. 

Also Read:- 'ആംഗ്‌സൈറ്റി'യും 'സ്‌ട്രെസ്'ഉം കുറയ്ക്കാന്‍ ഇതാ ചില പരീക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios