'നന്ദു പോയി, എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; കുറിപ്പ്
അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി.
അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.
കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അർബുദത്തെ അതിജീവിച്ച അപർണ ശിവകാമി പറയുന്നു. 'പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്‍റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ് നീ.. ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത'- അപര്‍ണ കുറിച്ചു. നീ അടുത്ത ട്രിപ്പിന് പോയി അടിച്ചു പൊളിക്കുന്നതാണെന്ന് കരുതി ഞാന്‍ ആശ്വസിക്കുന്നുവെന്നും അപര്‍ണ പറയുന്നു.
അപർണ ശിവകാമിയുടെ കുറിപ്പ് വായിക്കാം...
നന്ദു പോയി...
മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവന്‍റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..
എന്‍റെ കുഞ്ഞേ...
എനിക്കൊട്ടും സങ്കടമില്ല.
കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്‍റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..
ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..
പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..
നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണെന്ന്
എനിക്കറിയാം..
നീ ചെല്ലൂ...
വേദനകളില്ലാത്ത ലോകത്തേയ്ക്ക്...
Also Read: കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona