Health Tips : നെല്ലിക്ക ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം?
നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സിയാൽ സമ്പന്നമായ നെല്ലിക്ക ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
പണ്ട് മുതൽക്കേ നെല്ലിക്ക വിവിധ ആയുർവേദ മരുന്നുകളിൽ ഉപയോഗിച്ച് വരുന്നു. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നെല്ലിക്ക വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായകമാണ്.
വിറ്റാമിൻ സി കൂടാതെ, ഫൈബർ, കാൽസ്യം, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ, ടാന്നിൻ തുടങ്ങിയ വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും നെല്ലിക്കയിൽ ധാരാളമുണ്ട്. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സിയാൽ സമ്പന്നമായ നെല്ലിക്ക ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
വെറും വയറ്റിൽ നെല്ലിക്ക ജ്യൂസായി കഴിക്കുന്നത് ശരീരം പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ ഡയറ്ററി ഫൈബർ മലബന്ധ പ്രശ്നം തടയുന്നതിന് സഹായിക്കുന്നു.
നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും യുവത്വമുള്ള ചർമ്മം നൽകാനും സഹായിക്കുന്നു. മാത്രമല്ല, നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് അത്യന്താപേക്ഷിതമാണ്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നതിനും ഫലപ്രദമാണ്.
നെല്ലിക്ക കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ വിവിധ കരൾ രോഗങ്ങൾ അകറ്റി നിർത്തുന്നതിനും ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും നെല്ലിക്ക നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
മുഖം സുന്ദരമാക്കാൻ പശുവിൻ നെയ്യ് ; മൂന്ന് രീതിയിൽ ഉപയോഗിക്കാം