മുടികൊഴിച്ചിലും താരനും അകറ്റാൻ ഗ്ലിസറിൻ ; ഉപയോ​ഗിക്കേണ്ട വിധം

ഗ്ലിസറിൻ ഉപയോഗിക്കുന്നത് തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ഈർപ്പം നിലനിർത്തുകയും മുടി വളർച്ച വേ​ഗത്തിലാക്കുകയും ചെയ്യുമെന്ന് എസ്തെറ്റിക് ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റുമായ ഡോ. റിങ്കി കപൂർ പറഞ്ഞു.

is glycerin good for your hair

മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയെല്ലാം നിങ്ങളിൽ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്.
ഗ്ലിസറിൻ  ചർമത്തിന് മാത്രമല്ല മുടിയ്ക്ക് ​ഗുണം ചെയ്യും. എല്ലാത്തരം മുടികൾക്കും ഗ്ലിസറിൻ നല്ലതാണ്. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ നനഞ്ഞതോ ആയ മുടി. 

കേടായ മുടി കണ്ടീഷൻ ചെയ്യുന്നതിനും പൊട്ടുന്നത് തടയുന്നതിനും തലയോട്ടിയിൽ ജലാംശം നൽകുന്നതിനും ഇത് സഹായകമാണ്. ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും അറ്റം പിളരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

അമിതമായ വരൾച്ചയും പൊട്ടലും ഒഴിവാക്കി ആരോഗ്യമുള്ള മുടിയിഴകൾക്ക് ​ഗ്ലസറിൻ സഹായകമാണ്. നന്നായി ഈർപ്പമുള്ള തലയോട്ടി ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചൊറിച്ചിലും കുറയ്ക്കുകയും ചെയ്യുന്നു.

തലയോട്ടിയിൽ ഗ്ലിസറിൻ പുരട്ടുന്നത് തലയോട്ടിയിലെ വരണ്ടതോ ചൊറിച്ചിലോ ഉള്ള ചർമ്മത്തെ അകറ്റുന്നു...- എസ്തെറ്റിക് ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റുമായ ഡോ. റിങ്കി കപൂർ പറഞ്ഞു. വരണ്ട ചർമ്മം മൂലമുണ്ടാകുന്ന താരൻ തടയാനും ഇത് സഹായിക്കുമെന്ന് ഡോ കപൂർ പറഞ്ഞു.

ഗ്ലിസറിൻ ഉപയോഗിക്കുന്നത് തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ഈർപ്പം നിലനിർത്തുകയും മുടി വളർച്ച വേ​ഗത്തിലാക്കുകയും ചെയ്യുമെന്ന് ഡോ. കപൂർ പറഞ്ഞു.

ഗ്ലിസറിൻ മുടിയിൽ എങ്ങനെ ഉപയോഗിക്കാം?

ഗ്ലിസറിൻ അൽപം വെള്ളത്തിൽ ചേർത്ത് തലയോട്ടിയിൽ പുരട്ടുകയോ അല്ലെങ്കിൽ ‌നിങ്ങൾ പതിവായി ഉപയോ​ഗിക്കുന്ന ഹെയർ ഓയിലുമായി യോജിപ്പിച്ച് തലയിൽ പുരട്ടുകയോ ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തിന് സഹായകമാണെന്ന് ഡോ. റിങ്കി കപൂർ പറഞ്ഞു.

ശ്രദ്ധിക്കേണ്ട ഒരു കാര്യം അലർജി പ്രശ്നമുള്ളവർ ​ഗ്ലിസറിൻ ഉപയോ​ഗിക്കരുത്. ഒരു പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ​ഗ്ലിസറിൻ ഉപയോ​ഗിക്കുക.  കൂടാതെ, വളരെയധികം ഗ്ലിസറിൻ ഉപയോഗിക്കുന്നത് ഒഴിവാക്കമെന്നും ഡോ. റിങ്കി കപൂർ പറഞ്ഞു.

രക്തദാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios