Asianet News MalayalamAsianet News Malayalam

റിമൂവർ ഇല്ലാതെ നെയിൽ പോളിഷ് എങ്ങനെ നീക്കം ചെയ്യാം; ഇതാ മൂന്ന് വഴികൾ

നെയിൽ പോളിഷ് ഇടയ്ക്കിടെ മാറ്റണമെങ്കിൽ ഒരു റിമൂവറും എപ്പോഴും കയ്യിൽ ഉണ്ടാകണം. എന്നാൽ ഒരു റിമൂവർ ഇല്ലാതെ എങ്ങനെ നെയിൽ പോളിഷ് നീക്കം ചെയ്യാമെന്ന് നോക്കാം...

How to remove nail polish without using a remover
Author
Trivandrum, First Published Jun 27, 2021, 3:17 PM IST

നെയിൽ പോളിഷ് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പെൺകുട്ടികളും. ഓരോ ദിവസവും ഇടുന്ന വസ്ത്രത്തിന്റെ നിറമനുസരിച്ച് നെയിൽ പോളിഷും മാറി മാറി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. നെയിൽ പോളിഷ് ഇടയ്ക്കിടെ മാറ്റണമെങ്കിൽ ഒരു റിമൂവറും എപ്പോഴും കയ്യിൽ ഉണ്ടാകണം. എന്നാൽ ഒരു റിമൂവർ ഇല്ലാതെ എങ്ങനെ നെയിൽ പോളിഷ് നീക്കം ചെയ്യാമെന്ന് നോക്കാം...

ടൂത്ത് പേസ്റ്റ്...

ടൂത്ത് പേസ്റ്റിൽ നെയിൽ പോളിഷ് റിമൂവറുകളിൽ ഉപയോഗിക്കുന്ന രാസസംയുക്തമായ എഥൈൽ അസറ്റേറ്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എളുപ്പം നെയിൽ പോളിഷ് നീക്കം ചെയ്യാനാകും. ഒരു ടൂത്ത് ബ്രഷ് എടുത്ത് അതിൽ അൽപം ടൂത്ത് പേസ്റ്റ് പുരട്ടുക. ഇത് കൊണ്ട് വിരലുകളിൽ പുരട്ടുക. ഇത് കുറച്ച് നിമിഷം വച്ചതിനു ശേഷം, നഖം നന്നായി കഴുകിക്കളയുക.

 

How to remove nail polish without using a remover

 

ഹാൻഡ് സാനിറ്റൈസർ...

ഹാൻഡ് സാനിറ്റൈസർ നഖങ്ങളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന മറ്റൊരു പ്രതിവിധിയാണ്. നെയിൽ പോളിഷിൽ അൽപ്പം ഹാൻഡ് സാനിറ്റൈസർ തളിക്കുക, വളരെയധികം തളിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്പ്രേ ചെയ്ത ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് നഖത്തിൽ തടവി നെയിൽ പോളിഷ് തുടച്ചുമാറ്റുക.അതിനുശേഷം നഖങ്ങൾ വെള്ളത്തിൽ നന്നായി കഴുകിക്കളയുക.

 

How to remove nail polish without using a remover

 

ഹെയർ സ്‌പ്രേ... 

ഹെയർ സ്പ്രേ ഉപയോ​ഗിച്ചും നെയിൽ പോളിഷ് നീക്കം ചെയ്യാനാകും. അതിനായി ആദ്യം ചെയ്യേണ്ടത് ഹെയർ സ്പ്രേ ഉപയോഗിച്ച് പഞ്ഞിയിൽ തളിച്ച്, അത് കുതിർന്നുവെന്ന് ഉറപ്പാക്കുക.

 

How to remove nail polish without using a remover

 

നിങ്ങളുടെ നെയിൽ പോളിഷിന് മുകളിൽ ഈ പഞ്ഞി ഉപയോഗിച്ച് തുടയ്ക്കുക. നെയിൽ പോളിഷ് പോകുന്നത് വരെ ആവശ്യമുള്ളത്ര തവണ ഇത് ചെയ്യുക. ശേഷം നഖം വെള്ളം ഒഴിച്ച് നന്നായി കഴുകുക.

ബ്ലാക്ക്ഹെഡ്സ് അകറ്റാൻ ഇതാ അഞ്ച് സിമ്പിൾ ടിപ്സ്

Latest Videos
Follow Us:
Download App:
  • android
  • ios