എൽ.ഐ.സി ഇന്റർനാഷണൽ രണ്ട് പുതിയ ഇൻവെസ്റ്റ്മെന്റ് പ്രൊഡക്റ്റുകൾ അവതരിപ്പിച്ചു.
ദുബായിൽ നടന്ന ചടങ്ങിൽ ഇൻവെസ്റ്റ്മെന്റ് പ്ലസ്, ഫ്ലെക്സി വെൽത് ബിൽഡർ എന്നീ ഉൽപ്പന്നങ്ങളാണ് പുറത്തിറക്കിയത്.
എൽ.ഐ.സി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സംയുക്തസംരംഭമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇന്റർനാഷണൽ) രണ്ട് പുതിയ നിക്ഷേപ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ഇൻവെസ്റ്റ് പ്ലസ്, ഫ്ലെക്സി വെൽത് ബിൽഡർ എന്നിവയാണ് ഇവ. ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സിദ്ധാർത്ഥ മൊഹന്തി, മാനേജിങ് ഡയറക്ടർ എം. ജഗന്നാഥ് എന്നിവർ പങ്കെടുത്തു.
സിംഗിൾ പ്രീമിയം പ്രൊഡക്റ്റ് ആണ് ഇൻവെസ്റ്റ് പ്ലസ്. ഫ്ലെക്സി വെൽത് ബിൽഡർ റെഗുലർ പ്രീമിയം ഉൽപ്പന്നമാണ്. മാർക്കറ്റ് ലിങ്ക്ഡ് ആയ ഹോൾ ലൈഫ് പ്ലാനുകളാണ് ഇവ രണ്ടും. ആഗോളതലത്തിൽ തന്നെ വൈവിധ്യം പുലർത്തുന്ന യു.എസ്.ഡോളറിൽ നിക്ഷേപം സാധ്യമാക്കുന്നവയാണ് ഇവ രണ്ടും. ദുബായ് ആസ്ഥാനമായുള്ള എ.എം.സികളാണ് ഇവ മാനേജ് ചെയ്യുന്നത്. സേവിങ്സ്, നിക്ഷേപം എന്നിവ ഉറപ്പാക്കുന്ന പ്ലാനുകൾ കസ്റ്റമൈസ് ചെയ്യാനുമാകും. വിവിധ എ.എം.സികൾ മാനേജ് ചെയ്യുന്ന പ്ലാനുകളിൽ പ്രീമിയം തെരഞ്ഞെടുക്കാൻ നിക്ഷേപകർക്ക് അവസരമുണ്ട്. സാമ്പത്തികലക്ഷ്യം, റിസ്ക് എടുക്കാനുള്ള ശേഷി എന്നിവയ്ക്ക് അനുസരിച്ച് പ്രീമിയം പ്ലാൻ ചെയ്യാം.
കഴിഞ്ഞ മൂന്നു ദശകമായി ജി.സി.സി മേഖലയിൽ ചെറിയ ബ്രാൻഡായാണ് എൽ.ഐ.സി ഇന്റർനാഷണൽ അറിയപ്പെടുന്നത്. ഏതാനും വർഷങ്ങളായി ഇതിൽ മാറ്റമുണ്ട്. പുതിയ പ്രൊഡക്റ്റുകളും ഇൻഷുറൻസുകളും അവതരിപ്പിച്ചു. രണ്ടു വർഷമായി ആഗോള ഫണ്ടുകളുമായി ചേർന്നുള്ള പ്രൊഡക്റ്റുകൾ കൊണ്ടുവന്നു. പുതിയതലമുറ നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ഈ മാറ്റം. പ്രൊഫഷണൽ ഫണ്ട് മാനേജർമാരിലൂടെ ഇവർക്ക് കൂടുതൽ ധനം വർധിപ്പിക്കാനുള്ള അവസരം ഇക്വിറ്റി മാർക്കറ്റുകളിലൂടെ ഒരുക്കുകയാണ് ചെയ്യുന്നത് - എൽ.ഐ.സി ഇന്റർനാഷണൽ ജനറൽ മാനേജർ പ്രദീപ് മിശ്ര പറഞ്ഞു.
അഞ്ച് മുതൽ 70 വയസ്സുവരെയുള്ള പ്രായക്കാർക്ക് ചേർന്ന പ്ലാനുകൾ ലഭ്യമാണ്. സിംഗിൾ പ്രീമിയം പ്ലാനിൽ ഏറ്റവും കുറഞ്ഞ പ്രീമിയം USD 10,000 ആണ്. റെഗുലർ പ്രീമിയത്തിൽ ചുരുങ്ങിയത് USD 300 വീതം മാസം നിക്ഷേപിക്കാം. പുതിയ തലമുറയിൽപ്പെട്ട നിക്ഷേപകരിലേക്ക് എത്താനാണ് എൽ.ഐ.സി ഇന്റർനാഷണൽ ശ്രമിക്കുന്നത്. ആഗോള ഫണ്ടുകളും ഗ്രോത്ത് ഓറിയന്റഡ് ഫണ്ടുകളും പ്രാപ്യമാക്കുകയാണ് ലക്ഷ്യം. ഈ പ്ലാനുകൾ എക്സ്ക്ലൂസീവ് ചീഫ് ഏജന്റ് കിങ്സ്റ്റാർ ഇൻഷുറൻസ് ഏജൻസീസ് വഴി വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.licinternational.com അല്ലെങ്കിൽ ദുബായ്, അബുദാബി ബ്രാഞ്ചുകൾ സന്ദർശിക്കാം.