മുഖത്തെ ചുളിവ് മാറാന്‍ തേൻ ഈ രീതിയിൽ ഉപയോ​ഗിക്കൂ

ചുളിവുകൾ ഉണ്ടാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ചർമ്മത്തിൽ അണുബാധ തടയാനും തേൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

honey good for glow and healthy skin

ചർമ്മത്തിലെ അണുബാധകൾക്കെതിരെ പോരാടാൻ തേനിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. തേനിൽ ആന്റിമൈക്രോബയൽ ​ഗുണങ്ങൾ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നത്. മുറിവുകൾ ഭേദമാക്കുന്നതിനുള്ള മരുന്നുകളിൽ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തേൻ ഉപയോ​ഗിച്ച് വരുന്നു.

മുഖക്കുരു അല്ലെങ്കിൽ സോറിയാസിസ് പോലുള്ള ചർമ്മ അവസ്ഥകളെ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ ഉണ്ട്. ചുളിവുകൾ ഉണ്ടാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ചർമ്മത്തിൽ അണുബാധ തടയാനും തേൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മുഖ സൗന്ദര്യത്തിനായി തേൻ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ആദ്യം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ശേഷം തേൻ മുഖത്ത് പുരട്ടുക. ശേഷം അഞ്ച് മിനിറ്റ് മസാജ് ചെയ്യുന്നത് ഏറെ ​ഗുണം നൽകും. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തേൻ ഒരു ക്ലെൻസറായി ഉപയോഗിക്കാവുന്നതാണ്.

രണ്ട്...

ഒരു ടീസ്പൂൺ പ്രകൃതിദത്തമായ തേനും ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ പാലോ അല്ലെങ്കിൽ റോസ് വാട്ടറോ ചേർത്തു കൊടുക്കാം. ‌ശേഷം ഈ മിശ്രിതം മുഖത്തിടുക. ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കുക.

മൂന്ന്...

ഒരു ടേബിൾ സ്പൂൺ തേനും അര ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർത്ത്  നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം.

മുഖത്തെ കറുപ്പകറ്റാൻ അ‍ഞ്ച് തരം കാരറ്റ് ഫേസ് പാക്കുകൾ...
 

Latest Videos
Follow Us:
Download App:
  • android
  • ios