ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒമ്പത് ശീലങ്ങൾ

നിങ്ങളുടെ ദിനചര്യയില്‍ നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

habits that help reduce bad cholesterol

കൊളസ്ട്രോൾ ആണോ നിങ്ങളുടെ പ്രശ്നം? കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. നിങ്ങളുടെ ദിനചര്യയില്‍ നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്സ്, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയവ പതിവാക്കാം. 

രണ്ട്

റെഡ് മീറ്റ് പോലെയുള്ള അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. പകരം ഒമേഗ 3 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫാറ്റി ഫിഷ്, ഒലീവ്, അവക്കാഡോ, നട്സ്, ഫ്ലാക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാൻ ഗുണം ചെയ്യും. 

മൂന്ന്

പതിവായി വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 

നാല്

പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. ഡയറ്റില്‍ നിന്നും സോഡിയത്തിന്‍റെ അളവും കുറയ്ക്കുക. 

അഞ്ച്

അമിതമായി ഭക്ഷണം കഴിക്കാതെ, മിതമായ അളവില്‍ കഴിക്കുക. അതുപോലെ ശരീരഭാരം കൂടാതെ നോക്കുക. 

ആറ്

വെള്ളം ധാരാളം കുടിക്കുക. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

ഏഴ്

ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നചും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ ഗുണം ചെയ്യുന്നത്.

എട്ട്

വെളുത്തുള്ളി, കറുവാപ്പട്ട തുടങ്ങിയ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ഒമ്പത്

സ്ട്രെസ് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡയറ്റില്‍ ഇഞ്ചി വെള്ളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios