ഈ അഞ്ച് ഭക്ഷണങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് മികച്ചത്

കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നത് വളരെ വൈകിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും രോഗിയ്ക്ക് ചികിത്സയും വൈകും. ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നു. ജനിതക കാരണങ്ങള്‍ തുടങ്ങി ജീവിതശൈലിയിലെ അപാകതകള്‍ വരെ കരള്‍ രോഗത്തിന് കാരണമാകും. 

Foods That Are Good for Your Liver

ശരീരത്തിലെ വിഷാംശം വലിച്ചെടുത്ത് രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കരളിന്റെ പ്രവര്‍ത്തനം താളംതെറ്റിയാല്‍ ബാധിക്കുന്നത് ശരീരത്തെ മുഴുവനെയുമാണ്‌. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നത് വളരെ വൈകിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും രോഗിയ്ക്ക് ചികിത്സയും വൈകും.

ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നു. ജനിതക കാരണങ്ങള്‍ തുടങ്ങി ജീവിതശൈലിയിലെ അപാകതകള്‍ വരെ കരള്‍ രോഗത്തിന് കാരണമാകും. മദ്യപാനം കരളിനെ വ്രണപ്പെടുത്തുന്നതിലൂടെ കരൾ കാൻസറിനും മറ്റ് ഗുരുതരമായ ആരോഗ്യ അവസ്ഥകൾക്കും കാരണമാകുന്നു. ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരൾ രോ​ഗങ്ങളെ കുറയ്ക്കാനാകും. കരളിന്റെ ആരോ​ഗ്യത്തിന് ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബീറ്റ്റൂട്ട് ജ്യൂസ്...

ബീറ്റ്റൂട്ടും അതിന്റെ ജ്യൂസും നൈട്രേറ്റുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇവ കരളിൽ വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും കരളിനെ ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.

ബ്രോക്കോളി...

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു. അതൊടൊപ്പം, ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കരൾ കാൻസറില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളിയെന്ന് 'വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി' യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവയിൽ 'പോളിഫെനോൾസ്' എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കരളിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കരളിന് കേടുപാടുകൾ വരുത്താതിരിക്കാനും സഹായിക്കുന്നു. 

ഓട്സ്....

ഓട്‌സിൽ 'ബീറ്റാ ഗ്ലൂക്കൻസ്' എന്ന സംയുക്തം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലർ സയൻസസി' ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. 

 വെളുത്തുള്ളി....

കരളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളിയെന്ന് 'അഡ്വാൻസ്ഡ് ബയോമെഡിക്കൽ റിസർച്ച് ജേണലി' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു . ഇതിൽ 'അലിസിന്‍' എന്നൊരു ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

കടുത്ത വയറ് വേദനയും വിശപ്പില്ലായ്മയും; യുവാവിന്റെ കരളില്‍ തറച്ചിരുന്ന കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios