ഗര്‍ഭകാലത്തെ അമിതക്ഷീണവും ഉറക്കമില്ലായ്മയും; ശ്രദ്ധിക്കേണ്ട ചിലത്...
ഗർഭകാലത്ത് ക്ഷീണം ഉണ്ടാകുന്നത് സ്വഭാവികമാണ്. ഗര്‍ഭധാരണം മൂലം ശരീരത്തിലുണ്ടാകുന്ന സ്വഭാവിക മാറ്റങ്ങള്‍കൊണ്ടും പോഷകാഹാരക്കുറവ് കൊണ്ടും ക്ഷീണം അനുഭവപ്പെടാം.
ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതല്‍ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഗര്‍ഭകാലത്ത് ഉണ്ടാകാവുന്ന മൂന്ന് ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
അമിത ക്ഷീണം...
ഗർഭകാലത്ത് ക്ഷീണം ഉണ്ടാകുന്നത് സ്വഭാവികമാണ്. ഗര്‍ഭധാരണം മൂലം ശരീരത്തിലുണ്ടാകുന്ന സ്വഭാവിക മാറ്റങ്ങള്‍കൊണ്ടും പോഷകാഹാരക്കുറവ് കൊണ്ടും ക്ഷീണം അനുഭവപ്പെടാം. ഇടയ്ക്കിടെ വിശ്രമിക്കുക, കൂടുതല്‍ ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക, സന്തുലിത ആഹാരം കഴിക്കുക എന്നിവ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും.
വയറുവേദന...
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയനുസരിച്ച് അടിവയറ്റിലും അരക്കെട്ടിലും മാറ്റങ്ങളുണ്ടാകുന്നതിനാല്‍ നേരിയ വയറുവേദന ഗര്‍ഭകാലത്തുണ്ടാകാം. എന്നാല്‍ വയറു വേദന കൂടുന്നതോടൊപ്പം പനി, രക്തസ്രാവം, ഛര്‍ദി, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ഉറക്കമില്ലായ്മ...
ഗര്‍ഭിണികള്‍ക്ക് പ്രസവമടുക്കുമ്പോള്‍ ഉറക്കക്കുറവുണ്ടാകാം. പ്രസവത്തെക്കുറിച്ചുള്ള ഭയമോ ആശങ്കകളോ ആകാം ഇതിനു പിന്നില്‍. രാത്രിയിൽ ഇളം ചൂട് പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഒരു കാരണവശാലും ഉറക്കഗുളികകള്‍ കഴിക്കരുത്.
നിങ്ങള്‍ ഇങ്ങനെ തന്നെയാണോ മാസ്ക് ധരിക്കുന്നത്? വീണ്ടും ഓര്‍മ്മിപ്പിച്ച് മലൈക അറോറ...