പൾസ് പോളിയോ ഇമ്യൂണൈസേഷൻ ; പ്രധാന്യം അറിയാം

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഗ്ലോബൽ പോളിയോ നിർമ്മാർജ്ജന സംരംഭത്തെ തുടർന്ന് 1995 ൽ 100% കവറേജ് ലക്ഷ്യമിട്ട് യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനൊപ്പം ഇന്ത്യ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ചു. 
 

everyone should know about pulse polio immunization

പൾസ് പോളിയോ ഇമ്യൂണൈസേഷൻ ആരംഭിച്ചു. വിപുലമായ സജ്ജീകരണങ്ങളാണ് ആരോ​ഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ നൽകുക. 23,471 ബൂത്തുകളും, അരലക്ഷത്തോളം ആരോഗ്യ പ്രവർത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. അഞ്ചിന് വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുക. 

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഗ്ലോബൽ പോളിയോ നിർമ്മാർജ്ജന സംരംഭത്തെ തുടർന്ന് 1995 ൽ 100% കവറേജ് ലക്ഷ്യമിട്ട് യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനൊപ്പം ഇന്ത്യ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ചു. 

പോളിയോ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രധാന്യം...

അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ വൈറസിനെതിരെ വാക്സിനേഷൻ നൽകിക്കൊണ്ട് ഇന്ത്യയിൽ പോളിയോമൈലിറ്റിസ് (പോളിയോ) ഇല്ലാതാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് സ്ഥാപിച്ച പ്രതിരോധ കുത്തിവയ്പ്പാണ് പൾസ് പോളിയോ. 

പോളിയോ വൈറസിൻ്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗമാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നത്. പോളിയോ വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.  

എന്താണ് പോളിയോ രോഗം?

പ്രധാനമായും ചെറിയ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് പോളിയോ മയലറ്റിസ്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛർദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോയുടെ പ്രധാന ലക്ഷണങ്ങൾ. 
പോളിയോ വൈറസ് അപകടകാരിയാണ്. ടൈപ്പ് 1, 2, 3 എന്നിങ്ങനെ മൂന്നു തരത്തിലുള്ള വൈറസുകളുണ്ട്. ഇവ കുടലുകളിലാണ് കാണപ്പെടുന്നത്. അവ അവിടെ പെരുകുകയും തുടർന്ന് കേന്ദ്രനാഡീവ്യൂഹം, മാംസപേശികൾ, ഞെരമ്പുകൾ എന്നിവയെ ബാധിക്കുകയുമാണ് ചെയ്യുന്നത്. പോളിയോ വാക്‌സിൻ രണ്ടുതരത്തിലുണ്ട്. കുത്തിവെക്കുന്ന തരത്തിലുള്ളതും (ഐ.പി.വി.), വായിലൂടെ തുള്ളിമരുന്നായി (ഒ.പി.വി.) നൽകുന്നതും.

പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios