കേരളത്തിൽ വിഭാഗീയതയ്ക്കും സ്വേച്ഛാധിപത്യ പ്രവണതയ്ക്കുമെതിരെ പ്രതികരിക്കുന്നത് എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്
എഴുത്തുകാർ പ്രതികരിക്കുന്നുണ്ടെന്നും മുദ്രാവാക്യമായി എഴുതേണ്ടതല്ല കവിതയെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.
ഷാർജ: കേരളത്തിൽ വിഭാഗയതയ്ക്കും സ്വേച്ഛാധിപത്യ പ്രവണതക്കും എതിരെ എന്തെങ്കിലും പറയുന്നത് എഴുത്തുകാർ മാത്രമാണെന്ന് കവി റഫീഖ് അഹമ്മദ്. എഴുത്തുകാർ പ്രതികരിക്കുന്നുണ്ടെന്നും മുദ്രാവാക്യമായി എഴുതേണ്ടതല്ല കവിതയെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി.
ഇടുങ്ങിയ ആകാശം എന്ന് പറയുമ്പോൾ മലയാളികൾ ഉടനെ മേലോട്ട് നോക്കുന്നു എന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഷാർജ പുസ്തകോത്സവത്തിൽ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു റഫീഖ് അഹമ്മദ്. 'തുടക്കം ഒരു പുസ്തകം' എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. 112 രാജ്യങ്ങളിലെ 2,522 പ്രസാധകരും പ്രദര്‍ശകരും ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്.