കിഡ്നിയെ കേടാക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കൂ

കിഡ്നി സ്റ്റോൺ ഉള്ളവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.  വൃക്കയിൽ കല്ലുള്ളവർ ഒഴിവാക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസ് ബഞ്ചാര ഹിൽസിലെ കൺസൾട്ടൻ്റ് യൂറോളജിസ്റ്റ് ഡോ. പി വംശി കൃഷ്ണ പറയുന്നു.
 

Avoid three foods that damage the kidneys

ഉദാസീനമായ ജീവിതശെെലി വിവിധ വൃക്കരോ​ഗങ്ങൾക്ക് കാരണമാകുന്നു. അതിലൊന്നാണ് കിഡ്നി സ്റ്റോൺ. 
വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. ചെറിയ പരലുകൾ ആണെങ്കിൽ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. 

മൂത്രമൊഴിക്കുമ്പോഴുള്ള വേദന, ഓക്കാനം, ഛർദ്ദി, പനി, വിറയൽ, പതിവിലും കൂടുതൽ മൂത്രമൊഴിക്കൽ എന്നിവ വൃക്കയിലെ കല്ലുകളുടെ ലക്ഷണങ്ങളാണ്. വൃക്കയിലെ കല്ല് വാരിയെല്ലുകൾക്ക് താഴെയും പുറകിലും വശത്തും കഠിനമായ വേദനയ്ക്ക് കാരണമാകും. 

കിഡ്നി സ്റ്റോൺ ഉള്ളവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.  വൃക്കയിൽ കല്ലുള്ളവർ ഒഴിവാക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസ് ബഞ്ചാര ഹിൽസിലെ കൺസൾട്ടൻ്റ് യൂറോളജിസ്റ്റ് ഡോ. പി വംശി കൃഷ്ണ പറയുന്നു.

സോഡകൾ, ഡ്രെെ ഫ്രൂഡ്സ്, Luncheon meat എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. പി വംശി കൃഷ്ണ പറയുന്നു. Luncheon meatനെ ഡെലി മീറ്റ് അല്ലെങ്കിൽ കോൾഡ് കട്ട്‌സ് എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി  സാൻഡ്‌വിച്ചുകളിൽ വിളമ്പുന്നു. പ്രിസർവേറ്റീവുകൾ ചേർത്താണ് ഇത് സൂക്ഷിക്കുന്നത്.  ഹാം, ടർക്കി, സലാമി എന്നിവ അതിൽ ഉൾപ്പെടുന്നു.

 ദിവസവും ഒരു സോഡ കുടിക്കുന്നവരിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത 23 ശതമാനം കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഉയർന്ന ഉപ്പ്,  പ്രിസർവേറ്റീവുകൾ എന്നിവയാണ് വൃക്കയിലെ കല്ലിന് കാരണമാകുന്ന സംയുക്തങ്ങൾ. 

പല സോഡകളിലും ഉയർന്ന അളവിൽ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ, ഉയർന്ന പഞ്ചസാരയുടെ അളവ് പൊണ്ണത്തടിക്കും ഇൻസുലിൻ പ്രതിരോധത്തിനും ഇടയാക്കും. ഇത് വൃക്കയിലെ കല്ലുകൾക്കുള്ള അപകട ഘടകങ്ങളാണെന്നും ഡോ. പി വംശി പറഞ്ഞു. ഡ്രെെ ഫ്രൂഡ്സിൽ ഉയർന്ന അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിരിക്കാം. ഇത് മൂത്രത്തിൽ കാൽസ്യവുമായി ബന്ധിപ്പിച്ച് കാൽസ്യം ഓക്സലേറ്റ് കല്ലുകൾ ഉണ്ടാക്കുന്നു.

ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം വൃക്കയിലെ കല്ലുകൾ വികസിപ്പിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. മിക്ക സംസ്കരിച്ച ഭക്ഷണങ്ങളിലും ഉപ്പും പഞ്ചസാരയും കൂടുതലാണ്. ഉപ്പ് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios