ആസ്ത്മയുള്ളവരുടെ ശ്രദ്ധയ്ക്ക്; ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ

പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണമാണ് ആസ്ത്മ രോഗികൾക്ക് ഏറ്റവും ഗുണകരമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

Avoid these foods if you have asthma

പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ആസ്ത്മ. ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്ത്മ. രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ അകറ്റാവുന്നതേയുള്ളൂ. ശ്വാസതടസ്സം, നെഞ്ചിലെ വേദന, ചുമ തുടങ്ങിയവയൊക്കെ ആസ്ത്മയുടെ ലക്ഷണങ്ങളാണ്. നിങ്ങൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ആസ്ത്മയിലേക്ക് നയിച്ചേക്കാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വെളുത്തുള്ളി, തൈര് അല്ലെങ്കിൽ ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ, പാൽ ഉൽപന്നങ്ങൾ പോലുള്ള ലാക്ടോസ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ജങ്ക് ഫുഡുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ സാധാരണയായി ആസ്ത്മയ്ക്ക് കാരണമാകും. ഈ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ആസ്ത്മ രോഗിക്ക് ദോഷകരമാണ്. ഇത്തരം ഭക്ഷണങ്ങൾ ശ്വാസകോശത്തിന് വീക്കം അല്ലെങ്കിൽ ശ്വാസനാളങ്ങളിൽ അണുബാധയുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണെന്ന് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂട്രീഷ്യനിസ്റ്റ് ഡോ. നമിത നാടാർ പറഞ്ഞു.

 

Avoid these foods if you have asthma

 

ആസ്ത്മ രോ​ഗികൾ ശുദ്ധീകരിച്ച ധാന്യങ്ങൾ, സംസ്കരിച്ചതും ചുവന്ന മാംസവും മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. രാസവസ്തുക്കളും ഉയർന്ന അളവിൽ സോഡിയവും അടങ്ങിയിരിക്കുന്നതിനാൽ പ്രിസർവേറ്റീവുകളുള്ള ഭക്ഷണങ്ങൾ ആസ്ത്മ രോ​ഗികൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് അലർജിക്ക് കാരണമാകുമെന്ന് ഡോ. നമിത പറഞ്ഞു.

പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണമാണ് ആസ്ത്മ രോഗികൾക്ക് ഏറ്റവും ഗുണകരമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആസ്ത്മ രോ​ഗികൾ നടസ്, മത്തങ്ങ, ചീര, ഇഞ്ചി, വാഴപ്പഴം, അവക്കാഡോ തുടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.

 

Latest Videos
Follow Us:
Download App:
  • android
  • ios