ലോകം തേടിനടക്കുന്ന മഞ്ഞുപുലി ഇതാ ഈ ക്യാമറയില്‍
യാത്രയ്ക്കിടയില്‍ ഫോട്ടോ സീരീസില്‍ സാജിദ് അബൂബക്കര്‍ ഹിമാലയന്‍ മലനിരകളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍
.....................................................................................................................................................................................................................................
നിങ്ങള്‍ക്ക് യാത്രകളും ക്യാമറയും ഹരമാണോ? യാത്രകള്‍ക്കിടയില്‍ കണ്ട മനുഷ്യരെയും സ്ഥലങ്ങളെയും ക്യാമറയില്‍ പകര്‍ത്താറുണ്ടോ? എങ്കില്‍, ഫോട്ടോകളും ആ ഫോട്ടോകള്‍ക്ക് പിന്നിലെ കഥകളും ഞങ്ങള്‍ക്ക് അയക്കൂ. 2 ജിബിയില്‍ കൂടാത്ത jpg ഫോട്ടോകളും കുറിപ്പും നിങ്ങളുടെ ഫോട്ടോയ്ക്കൊപ്പം submissions@asianetnews.inഎന്ന വിലാസത്തില്‍ അയക്കണം. സബ്ജക്ട് ലൈനില്‍ യാത്രയ്ക്കിടയില്‍ എന്നെഴുതാന്‍ മറക്കരുത്.
.........................................................................................................................................................................................................................................
കൃത്യം 46 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ആ യാത്ര. എഴുത്തുകാരനും യാത്രികനും സഞ്ചാരിയുമായ സെന്‍ ബുദ്ധിസ്റ്റ് പീറ്റര്‍ മാത്തിസണും സുഹൃത്ത് ജോര്‍ജ് ഷാലറും ചേര്‍ന്ന് ഹിമാലയത്തിലെ ദോല്പോ മേഖലയിലേക്ക് പോയി. അസാധാരണമായ ഒരു ലക്ക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഹിമാലയത്തിലുള്ള, അപൂര്‍വ്വ മൃഗം മഞ്ഞുപുലിയെ (Snow leopard) കാണുക. സന്നാഹങ്ങളുമായി നടത്തിയ ആ യാത്ര പരാജയമായിരുന്നു. എത്ര അലഞ്ഞിട്ടും അവര്‍ക്ക് മഞ്ഞുപുലിയെ കാണാനായില്ല. എങ്കിലും, യാത്ര വിജയകരമാണെന്ന്, പിന്നീട് ലോകപ്രശസ്തമായ തന്റെ മഞ്ഞുപുലി എന്ന പുസ്തകത്തില്‍ മാത്തിസണ്‍ എഴുതി. മഞ്ഞുപുലിയെ കണ്ടില്ലെങ്കിലും ആ യാത്ര നല്കിയ ആത്മീയമായ അനുഭവം തന്നെ അടിമുടി മാറ്റിമറിച്ചെന്നും അദ്ദേഹമെഴുതി. യാത്രയ്ക്ക് ലക്ഷ്യങ്ങള്‍ വേണമെന്നില്ല, യാത്ര തന്നെയാണ് അതിന്റെ ലക്ഷ്യം.
ആ പുസ്തകം ഇറങ്ങിയ ശേഷം പലരും മഞ്ഞുപുലിയെ തേടിപ്പോയിട്ടുണ്ട്. ചിലരൊക്കെ അതിനെ കണ്ടെത്തി. പടങ്ങളെടുത്തു. വീഡിയോകള്‍ പകര്‍ത്തി. മാത്തിസണിന്റെ യാത്രകഴിഞ്ഞ് നാലര പതിറ്റാണ്ടിനുശേഷം, 2016ല്‍ ഒരു മലയാളി മഞ്ഞുപുലിയെ തേടി ചെന്നു. ഗുരുവായൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സാജിദ് അബൂബക്കര്‍.കോഴിക്കോട് ഫാറൂഖ് കോളജിനടുത്ത് താമസിക്കുന്ന പരസ്യ ഡിസൈനര്‍ ആയി പ്രവര്‍ത്തിക്കുന്ന സാജിദ് ലഡാക്കിലെ ലിക്സേ ഗ്രാമത്തിലെത്തിയാണ് മഞ്ഞുപുലിയെ കണ്ടത്. കേരളത്തിലാദ്യമായി മഞ്ഞുപുലിയെ അതിന്റെ ആവാസവ്യവസ്ഥയില്‍ ചെന്ന് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു സാജിദ്. സാജിദിന്റെ മഞ്ഞുപുലി അനുഭവവും ഫോട്ടോകളും ഇതാ കാണാം:
മഞ്ഞുപുലിയെക്കുറിച്ച് കേട്ടത് എവിടെനിന്നാണെന്നറിയില്ല, പക്ഷേ, അറിഞ്ഞതുമുതല്‍ അതിനെ കാണണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ആ ആഗ്രഹമാണ് അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. റിസര്‍ച്ച് ചെയ്തപ്പോള്‍ മനസ്സിലായി; സ്നോ ലെപ്പേര്‍ഡിനെ വളരെ കുറച്ച് പേര് മാത്രമേ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളൂ. ലോകത്താകെ 3000 മഞ്ഞുപുലികള്‍ മാത്രമേയുള്ളൂ എന്നാണ് കണക്ക്. മഞ്ഞുപുലിയെ കാണുക വളരെ ബുദ്ധിമുട്ടാണ്. ഫോട്ടോയെടുക്കുക എന്നത് വാക്കുകള്‍ക്കപ്പുറത്താണ് എന്ന് അമേരിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് വിന്റര്‍ പറയുന്നത് പിന്നെ യൂട്യൂബില്‍ കണ്ടു. നാഷണല്‍ ജ്യോഗ്രഫിക് പല ലൊക്കേഷനിലും ട്രാപ് ക്യാമറയൊക്കെ വച്ചാണ് ഫോട്ടോ എടുത്തിട്ടുള്ളത്.
പിന്നെ, നോക്കിയത് ഇന്ത്യക്കാരെത്രപേര് മഞ്ഞുപുലിയെ പകര്‍ത്തിയിട്ടുണ്ട് എന്നാണ്. ധൃതിമാന്‍ മുഖര്‍ജി എന്നൊരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിട്ടുണ്ട്. മൈനസ് 20 ഡിഗ്രിയില്‍ ഒരാഴ്ചയോളം കാത്തിരുന്നിട്ടാണ് അദ്ദേഹത്തിന് ചിത്രങ്ങളെടുക്കാനായത്. ആ ചിത്രങ്ങള്‍ അദ്ദേഹത്തിന് ബെസ്റ്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പുരസ്കാരം നേടിക്കൊടുത്തു.
അങ്ങനെയാണ് ഞാനുമാ വഴിക്ക് നീങ്ങിയത്. 2016ല്‍ ഞാന്‍ ലഡാക്കിലെത്തി. കര്‍മ്മ എന്നൊരാളെ സുഹൃത്ത്് വഴി കണ്ടെത്തി. സ്നോലെപ്പേര്ഡ് കണ്‍സര്‍വേഷന്‍ പ്രൊജക്ടിലാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് മാര്‍ച്ച് 16 ന് പോവാന്‍ തീരുമാനിച്ചു. നേരത്തെ ടിക്കറ്റൊക്കെ ബുക്ക് ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. ഒരു കൊല്ലമായി താന്‍ തന്നെ മഞ്ഞുപുലിയെ കണ്ടിട്ടില്ല എന്ന് പറഞ്ഞായിരുന്നു ചിരി. ഞാന്‍ പറഞ്ഞു, ഞാനൊന്ന് ശ്രമിക്കട്ടെ എന്ന്.
കുറച്ച് ശ്രമിച്ചപ്പോള്‍ നല്ലൊരു ഗൈഡിലേക്ക് എത്തി. ഡോര്‍ജി. വീണ്ടും വൈല്‍ഡ് ലൈഫ് വാര്‍ഡനെ വീണ്ടും വിളിച്ചു. ഗൈഡിനൊപ്പം പുറപ്പെടാന്‍ തീരുമാനിച്ച കാര്യം പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. പശുവിനേയും മറ്റും പിടികൂടി കഴിക്കാനായി മഞ്ഞുപുലി ചില ഗ്രാമങ്ങളിലൊക്കെ വരുന്നുണ്ടെന്ന് അറിഞ്ഞു. പിറ്റേദിവസം ലിക്സേ എന്ന ഒരു ഗ്രാമത്തിലേക്ക് കര്‍മ്മയുടെ വണ്ടിയില്‍ ഞാനും ഗൈഡും യാത്രയായി. ഗ്രാമം എന്ന് പറഞ്ഞാല്‍ ആകെ അഞ്ചോ ആറോ വീട്. എല്ലാം പരിസ്ഥിതി സൗഹാര്‍ദ്ദപരം.
അടുത്തിടെ പുലിയെ കണ്ടതായി ഗ്രാമീണര്‍ പറഞ്ഞു. ഒരു ദിവസം അവിടെ താമസിച്ചു. ബൈനോക്കുലര്‍ വെച്ച് നോക്കും. കാല്‍പ്പാടുകളും മറ്റും പരിശോധിക്കും. പിറ്റേ ദിവസം ഭയങ്കര മഞ്ഞ്. എന്നാല്‍ ലഡാക്കില്‍ പോയി തിരിച്ചുവരാം എന്ന് കരുതി വണ്ടി കയറി. പോയിക്കൊണ്ടിരിക്കുമ്പോള്‍ ഗൈഡിന് ഒരു ഫോണ്‍കാള്‍. ലിക്സേ ഗ്രാമത്തില്‍ ഇപ്പോള്‍ മഞ്ഞുപുലി വന്നിട്ടുണ്ട്. അത് പശുവിനെ കടിച്ചു. ആളുകളെ കണ്ടപ്പോള്‍ മലമുകളിലേക്ക് പോയിട്ടുണ്ട്. ഞങ്ങളിറങ്ങി കര്‍മ്മയെ വിളിച്ചു. അയാളെത്തി. ലിക്സേയിലേക്ക് പോവുമ്പോള്‍ ഞാന്‍ തിരക്ക് കൂട്ടി. കര്‍മ്മ പറഞ്ഞു, നിങ്ങള്‍ക്കത് വിധിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കായി കാത്തിരിക്കും'.
പെട്ടെന്ന് അങ്ങനെ പോവുന്ന ടൈപ്പല്ല മഞ്ഞുപുലി. അവിടെ തന്നെ തങ്ങി കൈവിട്ടുപോയ ഇരയെ കിട്ടുമോ എന്ന് നോക്കും. വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ എത്തി. ചെല്ലുമ്പോള്‍ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും കാത്തിരിക്കുകയാണ്. എന്തോ വലിയ ഒരു സംഭവം നടക്കാന്‍ പോകുന്നു എന്ന മട്ടില്‍. ആദ്യമായിട്ടാണ് മഞ്ഞുപുലിയുടെ ഫോട്ടോയെടുക്കാന്‍ പുറത്തു നിന്നൊരാള്‍ വരുന്നത്.
ഞങ്ങള്‍ നടത്തം തുടര്‍ന്നു. ദൂരെ നിന്നു കണ്ടു, പൂച്ചക്കുട്ടിയുടെ വലിപ്പത്തില്‍ ചുരുണ്ട് കിടന്നുറങ്ങുന്ന പുലി. വേണമെങ്കില്‍, അവിടെനിന്ന് എടുക്കാം ഫോട്ടോ. ഫോട്ടോ പോട്ടേ മഞ്ഞുപുലിയെ ജീവനോടെ ഒന്ന് കണ്ടാല്‍ മതിയെന്ന് കരുതിയ ഞാനാണ്, ഇപ്പോ കുറച്ചുകൂടി അടുത്തുപോണമെന്നാണ് തോന്നുന്നത്. ഒന്നും നോക്കിയില്ല. ഞങ്ങള്‍ മല കയറി. താഴെ നിന്ന് എല്ലാവരും പറയുന്നുണ്ട്, കയറരുത് എന്ന് പക്ഷെ, ഞങ്ങള്‍ കയറി.
അത് ഉറങ്ങുകയാണ്. ക്യാമറ കൈയിലെടുത്തുനില്ക്കുകയാണ് ഞാന്‍. പെട്ടെന്ന് അത് പതുക്കെ തലയുയര്‍ത്തി. 50 അടി അകലെ നിന്ന് ഞാന്‍ ഫോട്ടോയെടുത്തു. ആദ്യത്തെ നാലഞ്ച് ക്ലിക്കുകള്‍ കൈ വിറച്ചു. പിന്നെ കുറേ ഫോട്ടോയെടുത്തു. എങ്ങനെയോ മടങ്ങി. ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. കണ്ണിലപ്പോഴും മഞ്ഞുപുലി!
പിറ്റേദിവസം ഹെമിസ് നാഷണല്‍ പാര്‍ക്കില്‍ പോകാമെന്ന് പ്ലാന്‍ ചെയ്തിരുന്നു. വലിയ പര്‍വ്വതമാണത്. അവിടെ മഞ്ഞുപുലിയെ കണ്ടവരും കാണാത്തവരുമുണ്ട്. ഫോട്ടോ കിട്ടുക അത്ര എളുപ്പമല്ല. ബ്ലെൂ ഷിപ്പ് എന്ന ഒരുതരം ആടുണ്ട്. അതിനെയാണ് ഇവ കഴിക്കുന്നത്. അതിനെ കാണാന്‍ പറ്റി. അതിന്റെ ഫോട്ടോ എടുത്ത് നില്ക്കുമ്പോള് നാഷണല്‍ ജ്യോഗ്രഫിക് ടീം ഫോട്ടോസ് എടുത്ത് തിരിച്ച് പോവുകയാണ്. അവര്‍ക്ക് മെയ്റ്റിംഗ് ഫോട്ടോഗ്രാഫ്സ് കിട്ടിയെന്നാണ് പറയുന്നത്. അപ്പോഴാണ് അവരുടെ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. തൊട്ടടുത്തൊരു ഗ്രാമത്തില്‍ ഒരു മഞ്ഞുപുലി! അത് പശുക്കുട്ടിയെ തിന്നിട്ട് പര്‍വതത്തിന്റെ അടിയിലൊരു ഗുഹയിലാണ്. ഞങ്ങള്‍ നേരെ അങ്ങോട്ട് പോയി. അത്യാവശ്യം നാട്ടുകാരും നാഷണല്‍ ജ്യോഗ്രഫിക് ടീമുമുണ്ട്. പുലി ഗുഹയ്ക്കകത്ത് ഇരിക്കുകയാണ്. അനങ്ങുന്നില്ല. രാത്രി വരെ അത് അനങ്ങിയില്ല. ഞങ്ങള്‍ റൂമിലേക്ക് മടങ്ങി. പിറ്റേന്നും ചെന്നു. അതവിടെത്തന്നെ ഉണ്ട്. ഇളകുന്നില്ല. ഞങ്ങള്‍ കാത്തിരുന്നു. ഉച്ചയായപ്പോള്‍ പതുക്കെ അതിറങ്ങി. പുറത്തേക്ക് വന്ന് ചുറ്റും നടന്നു. മാക് പൈ എന്നൊരു പക്ഷിയെ കണ്ടു. ഇവിടത്തെ കാക്കയെ പോലെയാണ്. പുലിയും ആ പക്ഷിയുമായി കുസൃതിയും കുറുമ്പുമായിരിക്കുന്നു. ആ പടങ്ങള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.
വൈകുന്നേരമായിപ്പോള് എനിക്ക് ടെന്‍ഷനായി. കാരണം, പലരും വന്ന് കാണാതെ മടങ്ങിപ്പോകുന്ന ഒന്നാണീ കാഴ്ച. വിദേശികളൊക്കെ നിരാശരായി മടങ്ങുന്നു. എനിക്ക് മൂന്നാം ദിവസവും നാലാം ദിവസവും അഞ്ചാം ദിവസവും അതിനെ കാണാനാവുന്നു. അതിലെന്തോ ഒരു പേടിപ്പെടുത്തുന്ന സംഗതി ഉണ്ടെന്ന് തോന്നാന്‍ തുടങ്ങി. ഇത് നിര്‍ത്തണം എന്നെനിക്ക് തോന്നി. 15 ദിവസത്തേക്കാണ് പോയത്. പക്ഷെ, അഞ്ച് ദിവസം കൊണ്ട് ഫോട്ടോ കിട്ടി. ബാക്കി 10 ദിവസം അവിടെ മൊത്തം കറങ്ങി.
സാജിദ് അബൂബക്കര്‍ ഹിമാലയന്‍ മലനിരകളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍
മഞ്ഞുപുലിയെക്കുറിച്ച് കേട്ടത് എവിടെനിന്നാണെന്നറിയില്ല, പക്ഷേ, അറിഞ്ഞതുമുതല്‍ അതിനെ കാണണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ആ ആഗ്രഹമാണ് അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. റിസര്‍ച്ച് ചെയ്തപ്പോള്‍ മനസ്സിലായി; സ്നോ ലെപ്പേര്‍ഡിനെ വളരെ കുറച്ച് പേര് മാത്രമേ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളൂ.
ലോകത്താകെ 3000 മഞ്ഞുപുലികള്‍ മാത്രമേയുള്ളൂ എന്നാണ് കണക്ക്. മഞ്ഞുപുലിയെ കാണുക വളരെ ബുദ്ധിമുട്ടാണ്. ഫോട്ടോയെടുക്കുക എന്നത് വാക്കുകള്‍ക്കപ്പുറത്താണ് എന്ന് അമേരിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് വിന്റര്‍ പറയുന്നത് പിന്നെ യൂട്യൂബില്‍ കണ്ടു. നാഷണല്‍ ജ്യോഗ്രഫിക് പല ലൊക്കേഷനിലും ട്രാപ് ക്യാമറയൊക്കെ വച്ചാണ് ഫോട്ടോ എടുത്തിട്ടുള്ളത്.
പിന്നെ, നോക്കിയത് ഇന്ത്യക്കാരെത്രപേര് മഞ്ഞുപുലിയെ പകര്‍ത്തിയിട്ടുണ്ട് എന്നാണ്. ധൃതിമാന്‍ മുഖര്‍ജി എന്നൊരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിട്ടുണ്ട്. മൈനസ് 20 ഡിഗ്രിയില്‍ ഒരാഴ്ചയോളം കാത്തിരുന്നിട്ടാണ് അദ്ദേഹത്തിന് ചിത്രങ്ങളെടുക്കാനായത്. ആ ചിത്രങ്ങള്‍ അദ്ദേഹത്തിന് ബെസ്റ്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പുരസ്കാരം നേടിക്കൊടുത്തു.
അങ്ങനെയാണ് ഞാനുമാ വഴിക്ക് നീങ്ങിയത്. 2016ല്‍ ഞാന്‍ ലഡാക്കിലെത്തി. കര്‍മ്മ എന്നൊരാളെ സുഹൃത്ത്് വഴി കണ്ടെത്തി. സ്നോലെപ്പേര്ഡ് കണ്‍സര്‍വേഷന്‍ പ്രൊജക്ടിലാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് മാര്‍ച്ച് 16 ന് പോവാന്‍ തീരുമാനിച്ചു. നേരത്തെ ടിക്കറ്റൊക്കെ ബുക്ക് ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. ഒരു കൊല്ലമായി താന്‍ തന്നെ മഞ്ഞുപുലിയെ കണ്ടിട്ടില്ല എന്ന് പറഞ്ഞായിരുന്നു ചിരി. ഞാന്‍ പറഞ്ഞു, ഞാനൊന്ന് ശ്രമിക്കട്ടെ എന്ന്.
കുറച്ച് ശ്രമിച്ചപ്പോള്‍ നല്ലൊരു ഗൈഡിലേക്ക് എത്തി. ഡോര്‍ജി. വീണ്ടും വൈല്‍ഡ് ലൈഫ് വാര്‍ഡനെ വീണ്ടും വിളിച്ചു. ഗൈഡിനൊപ്പം പുറപ്പെടാന്‍ തീരുമാനിച്ച കാര്യം പറഞ്ഞു. അദ്ദേഹം സമ്മതിച്ചു.
പശുവിനേയും മറ്റും പിടികൂടി കഴിക്കാനായി മഞ്ഞുപുലി ചില ഗ്രാമങ്ങളിലൊക്കെ വരുന്നുണ്ടെന്ന് അറിഞ്ഞു. പിറ്റേദിവസം ലിക്സേ എന്ന ഒരു ഗ്രാമത്തിലേക്ക് കര്‍മ്മയുടെ വണ്ടിയില്‍ ഞാനും ഗൈഡും യാത്രയായി. ഗ്രാമം എന്ന് പറഞ്ഞാല്‍ ആകെ അഞ്ചോ ആറോ വീട്. എല്ലാം പരിസ്ഥിതി സൗഹാര്‍ദ്ദപരം.
അടുത്തിടെ പുലിയെ കണ്ടതായി ഗ്രാമീണര്‍ പറഞ്ഞു. ഒരു ദിവസം അവിടെ താമസിച്ചു. ബൈനോക്കുലര്‍ വെച്ച് നോക്കും. കാല്‍പ്പാടുകളും മറ്റും പരിശോധിക്കും. പിറ്റേ ദിവസം ഭയങ്കര മഞ്ഞ്. എന്നാല്‍ ലഡാക്കില്‍ പോയി തിരിച്ചുവരാം എന്ന് കരുതി വണ്ടി കയറി. പോയിക്കൊണ്ടിരിക്കുമ്പോള്‍ ഗൈഡിന് ഒരു ഫോണ്‍കാള്‍.
ലിക്സേ ഗ്രാമത്തില്‍ ഇപ്പോള്‍ മഞ്ഞുപുലി വന്നിട്ടുണ്ട്. അത് പശുവിനെ കടിച്ചു. ആളുകളെ കണ്ടപ്പോള്‍ മലമുകളിലേക്ക് പോയിട്ടുണ്ട്. ഞങ്ങളിറങ്ങി കര്‍മ്മയെ വിളിച്ചു. അയാളെത്തി. ലിക്സേയിലേക്ക് പോവുമ്പോള്‍ ഞാന്‍ തിരക്ക് കൂട്ടി. കര്‍മ്മ പറഞ്ഞു, നിങ്ങള്‍ക്കത് വിധിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കായി കാത്തിരിക്കും'.
പെട്ടെന്ന് അങ്ങനെ പോവുന്ന ടൈപ്പല്ല മഞ്ഞുപുലി. അവിടെ തന്നെ തങ്ങി കൈവിട്ടുപോയ ഇരയെ കിട്ടുമോ എന്ന് നോക്കും. വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ എത്തി. ചെല്ലുമ്പോള്‍ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും കാത്തിരിക്കുകയാണ്. എന്തോ വലിയ ഒരു സംഭവം നടക്കാന്‍ പോകുന്നു എന്ന മട്ടില്‍. ആദ്യമായിട്ടാണ് മഞ്ഞുപുലിയുടെ ഫോട്ടോയെടുക്കാന്‍ പുറത്തു നിന്നൊരാള്‍ വരുന്നത്.
ഞങ്ങള്‍ നടത്തം തുടര്‍ന്നു. ദൂരെ നിന്നു കണ്ടു, പൂച്ചക്കുട്ടിയുടെ വലിപ്പത്തില്‍ ചുരുണ്ട് കിടന്നുറങ്ങുന്ന പുലി. വേണമെങ്കില്‍, അവിടെനിന്ന് എടുക്കാം ഫോട്ടോ. ഫോട്ടോ പോട്ടേ മഞ്ഞുപുലിയെ ജീവനോടെ ഒന്ന് കണ്ടാല്‍ മതിയെന്ന് കരുതിയ ഞാനാണ്, ഇപ്പോ കുറച്ചുകൂടി അടുത്തുപോണമെന്നാണ് തോന്നുന്നത്. ഒന്നും നോക്കിയില്ല. ഞങ്ങള്‍ മല കയറി. താഴെ നിന്ന് എല്ലാവരും പറയുന്നുണ്ട്, കയറരുത് എന്ന് പക്ഷെ, ഞങ്ങള്‍ കയറി.
അത് ഉറങ്ങുകയാണ്. ക്യാമറ കൈയിലെടുത്തുനില്ക്കുകയാണ് ഞാന്‍. പെട്ടെന്ന് അത് പതുക്കെ തലയുയര്‍ത്തി. 50 അടി അകലെ നിന്ന് ഞാന്‍ ഫോട്ടോയെടുത്തു. ആദ്യത്തെ നാലഞ്ച് ക്ലിക്കുകള്‍ കൈ വിറച്ചു. പിന്നെ കാട്ടിലൂടെ നീങ്ങി കുറേ ഫോട്ടോയെടുത്തു. എങ്ങനെയോ മടങ്ങി. ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. കണ്ണിലപ്പോഴും മഞ്ഞുപുലി!
പിറ്റേദിവസം ഹെമിസ് നാഷണല്‍ പാര്‍ക്കില്‍ പോകാമെന്ന് പ്ലാന്‍ ചെയ്തിരുന്നു. വലിയ പര്‍വ്വതമാണത്. അവിടെ മഞ്ഞുപുലിയെ കണ്ടവരും കാണാത്തവരുമുണ്ട്. ഫോട്ടോ കിട്ടുക അത്ര എളുപ്പമല്ല. ബ്ലെൂ ഷിപ്പ് എന്ന ഒരുതരം ആടുണ്ട്. അതിനെയാണ് ഇവ കഴിക്കുന്നത്. അതിനെ കാണാന്‍ പറ്റി. അതിന്റെ ഫോട്ടോ എടുത്ത് നില്ക്കുമ്പോള് നാഷണല്‍ ജ്യോഗ്രഫിക് ടീം ഫോട്ടോസ് എടുത്ത് തിരിച്ച് പോവുകയാണ്. അവര്‍ക്ക് മെയ്റ്റിംഗ് ഫോട്ടോഗ്രാഫ്സ് കിട്ടിയെന്നാണ് പറയുന്നത്. അപ്പോഴാണ് അവരുടെ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നത്.
തൊട്ടടുത്തൊരു ഗ്രാമത്തില്‍ ഒരു മഞ്ഞുപുലി! അത് പശുക്കുട്ടിയെ തിന്നിട്ട് പര്‍വതത്തിന്റെ അടിയിലൊരു ഗുഹയിലാണ്. ഞങ്ങള്‍ നേരെ അങ്ങോട്ട് പോയി. അത്യാവശ്യം നാട്ടുകാരും നാഷണല്‍ ജ്യോഗ്രഫിക് ടീമുമുണ്ട്. പുലി ഗുഹയ്ക്കകത്ത് ഇരിക്കുകയാണ്. അനങ്ങുന്നില്ല. രാത്രി വരെ അത് അനങ്ങിയില്ല. ഞങ്ങള്‍ റൂമിലേക്ക് മടങ്ങി.
പിറ്റേന്നും ചെന്നു. അതവിടെത്തന്നെ ഉണ്ട്. ഇളകുന്നില്ല. ഞങ്ങള്‍ കാത്തിരുന്നു. ഉച്ചയായപ്പോള്‍ പതുക്കെ അതിറങ്ങി. പുറത്തേക്ക് വന്ന് ചുറ്റും നടന്നു. മാക് ടൈസ് എന്നൊരു പക്ഷിയെ കണ്ടു. ഇവിടത്തെ കാക്കയെ പോലെയാണ്. പുലിയും ആ പക്ഷിയുമായി കുസൃതിയും കുറുമ്പുമായിരിക്കുന്നു. ആ പടങ്ങള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.