ബാംഗ്ലൂരിനായി മലയാളി താരം അരങ്ങേറുമോ, സാധ്യതാ ടീം ഇങ്ങനെ
ദുബായ്: ഐപിഎല്ലില്‍ കിംഗ് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് ആദ്യ മത്സരം. കോലിയുടെ ടീം ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യ പോരിനറങ്ങുമ്പോള്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മലയാളി താരം ദേവദത്ത് പടിക്കലിന്റെ അരങ്ങേറ്റത്തിനായാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദജിനെതിരെ ബാംഗ്ലൂരിന്റെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.
ആരോണ്‍ ഫിഞ്ച്: ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആയിരിക്കും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങുന്നത്.
ദേവദത്ത് പടിക്കല്‍/പാര്‍ഥിവ് പട്ടേല്‍: ഫിഞ്ചിനൊപ്പം മലയാളി യുവതാരം ദേവദത്ത് പടിക്കലോ പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ഥിവ് പട്ടേലോ ഇറങ്ങും.
വിരാട് കോലി: ക്യാപ്റ്റന്‍ വിരാട് കോലിയാവും ബാംഗ്ലൂരിനായി മൂന്നാം നമ്പറില്‍ എത്തുക.
എ ബി ഡിവില്ലിയേഴ്സ്: ഡിവില്ലിയേഴ്സാവും ബാഗ്ലൂരിന്റെ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുക.
ശിവം ദുബെ: ഇന്ത്യക്കായി തിളങ്ങാനായില്ലെങ്കിലും പേസ് ഓള്‍ റൗണ്ടര്‍ ശിവം ദുബെ ആവും അഞ്ചാം നമ്പറില്‍ ഇറങ്ങുക.
മോയിന്‍ അലി: ഇംഗ്ലണ്ട് താരം മോയിന്‍ അലി ബാറ്റ്സ്മാനെന്ന നിലയിലും സ്പിന്നറെന്ന നിലയിലും ബാംഗ്ലൂരിന് കരുത്താകും. മോയിന്‍ അലിയാലും ആറാം സ്ഥാനത്ത്.
ക്രിസ് മോറിസ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് ഏഴാം നമ്പറില്‍ എത്തും.
വാഷിംഗ്ട്ടണ്‍ സുന്ദര്‍: അത്യാവശ്യഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനറിയാവുന്ന സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ട്ണ്‍ സുന്ദറും ബാംഗ്ലൂരിനായി ഇന്നിറങ്ങും.
യുസ്‌വേന്ദ്ര ചാഹല്‍: കോലിയുടെ വിശ്വസ്തനായ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ബാംഗ്ലൂരിനായി ഇന്ന് അന്തിമ ഇലവനിലെത്തും.
നവദീപ് സെയ്നി: പേസറായി നവദീസ് സെയ്നി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉമേഷ് യാദവ്: രണ്ടാം പേസറായി ഉമേഷ് യാദവ് ആയിരിക്കും ടീമില്‍ ഇടം നേടുക എന്നാണ് സൂചന.