രോഹിത്തും ബിഗ് ഹിറ്ററും ടീമിലേക്ക്; കൊല്‍ക്കത്തയ്‌ക്കെതിരായ മുംബൈ സാധ്യതാ ഇലവന്‍
അബുദാബി: ഐപിഎല്ലില്‍(IPL 2021) ഇന്ന് മുംബൈ ഇന്ത്യന്‍സ്(Mumbai Indians), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്( Kolkata Knight Riders) വമ്പന്‍ പോരാട്ടമാണ്. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മുംബൈ നിരയില്‍ രണ്ട് സൂപ്പര്‍താരങ്ങളുടെ മടങ്ങിവരവാണ് സവിശേഷത. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം(Rohit Sharma) സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും(Hardik Pandya) മടങ്ങിയെത്തിയേക്കും. കെകെആറിന് എതിരായ മത്സരത്തിലെ മുംബൈ സാധ്യതാ ഇലവന്‍ നോക്കാം.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റാണ് മുംബൈ വരുന്നത്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന നായകന്‍ രോഹിത് ശര്‍മ്മ, ക്വിന്‍റണ്‍ ഡി കോക്കിനൊപ്പം മുംബൈ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയും സ്ഥാനമുറപ്പിക്കും. ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കസേരയും ഇളകില്ല.
ചെന്നൈക്കെതിരായ മത്സരം നഷ്‌ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കും എന്നാണ് കരുതപ്പെടുന്നത്. പാണ്ഡ്യയുടെ തിരിച്ചുവരവ് മുംബൈക്ക് ഊര്‍ജമാകും.
ചെന്നൈക്കെതിരെ തിളങ്ങിയ ആദം മില്‍നെ-ജസ്‌പ്രീത് ബുമ്ര പേസ് സഖ്യത്തിലും മാറ്റം കാണില്ല. സ്‌പിന്നറായി രാഹുല്‍ ചഹാറും സ്ഥാനം നിലനിര്‍ത്തും.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ ഒന്‍പത് വിക്കറ്റിന്‍റെ ജയമവുമായെത്തുന്ന കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
കൊല്‍ക്കത്ത സാധ്യതാ ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗ്യൂസന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.
ഐപിഎല്‍ പതിനാലാം സീസണില്‍ എട്ട് മത്സരങ്ങളില്‍ അത്രതന്നെ പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ആറ് പോയിന്‍റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്തും.