നൂറാം മത്സരത്തിന് സഞ്ജു, വാര്‍ണര്‍-ആര്‍ച്ചര്‍ പോരാട്ടം; ഇന്ന് പ്രതീക്ഷിക്കേണ്ടതും ഇലവന്‍ സാധ്യതയും
ദുബായ്: ഐപിഎല്ലില്‍ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും നേര്‍ക്കുനേര്‍ വരും. ആറ് കളിയിൽ ഹൈദരാബാദിന് ആറും രാജസ്ഥാന് നാലും പോയിന്‍റ് വീതം ഉണ്ട്. ആദ്യ രണ്ട് കളി ജയിച്ച രാജസ്ഥാന്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ തോറ്റാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ വരവ്.
മലയാളി താരം സഞ്ജു സാംസണിന് വിമര്‍ശനങ്ങളെ മറികടക്കാന്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
ഐപിഎല്ലില്‍ നൂറാം മത്സരത്തിനാണ് സഞ്ജു ഇറങ്ങുന്നത് എന്നതും സവിശേഷതയാണ്.
ഇതുവരെയുള്ള 99 മത്സരങ്ങളില്‍ 27.73 ശരാശരിയില്‍ 2385 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം.
ജോസ് ബട്ട്‌ലര്‍, സ്റ്റീവ് സ്‌മിത്ത്, സഞ്ജു സാംസണ്‍ എന്നീ ബിഗ് ത്രീയായാണ് രാജസ്ഥാന്‍റെ ബാറ്റിംഗ് കരുത്ത്.
കഴിഞ്ഞ മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും ബട്ട്‌ലറുടെ വിക്കറ്റ് റാഷിദ് ഖാനായിരുന്നു.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇന്ന് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്റ്റോക്‌സ് ടീമിലെത്തിയാല്‍ രാജസ്ഥാന്‍ മധ്യനിരയുടെ ബാറ്റിംഗ് കരുത്ത് വര്‍ധിക്കുകയും ചെയ്യും.
സ്റ്റോക്‌സ് അന്തിമ ഇലവനിലെത്തിയാല്‍ ആന്‍ഡ്രൂ ടൈയാവും പുറത്തുപോവുക.
വരുണ്‍ ആരോണിന് പകരം ജയ്‌ദേവ് ഉനദ്‌കട്ടും ഇലവനിലേക്കെത്തിയേക്കും.
വാര്‍ണര്‍- ആര്‍ച്ചര്‍ പോരാട്ടമായാണ് മത്സരം വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ നടന്ന പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചില്‍ നാല് മത്സരങ്ങളിലും വാര്‍ണറുടെ വിക്കറ്റ് ആര്‍ച്ചര്‍ക്കായിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല.