ഗെയ്‌ലിന്‍റെ കാര്യത്തില്‍ വമ്പന്‍ സര്‍പ്രൈസിന് പഞ്ചാബ് ഒരുങ്ങുന്നു, വിസ്‌മയ താരവും ഇലവനിലേക്കെന്ന് സൂചന
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നേരിടുമ്പോള്‍ ശ്രദ്ധാകേന്ദ്രം വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ല്‍. ഈ സീസണില്‍ ഇതുവരെ ഇറങ്ങാതിരുന്ന ഗെയ്‌ലിന് പഞ്ചാബ് ഇന്ന് അവസരം നല്‍കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബാറ്റിംഗ് പൂരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന സൂചനകളാണ് ദുബായിയില്‍ നിന്ന് പുറത്തുവരുന്നത്.
സണ്‍റൈസേഴ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ ഗെയ്‌ല്‍ കളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോമിലെത്താത്ത ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരമാകും ഗെയ്‌ലിനെ ഉള്‍പ്പെടുത്തുക.
കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഒഴികെയുള്ള ബാറ്റ്സ്‌മാന്‍മാര്‍ മികവ് കാട്ടാത്ത സാഹചര്യത്തില്‍ ബാറ്റിംഗ് കരുത്തുകൂട്ടാന്‍ ഗെയിലിന്‍റെ വരവ് സഹായകമാകും.
കിംഗ്‌സ് ഇലവനില്‍ മറ്റൊരു മാറ്റം കൂടി പ്രതീക്ഷിക്കുന്നുണ്ട്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് വരാന്‍ സാധ്യത
സീസണില്‍ പഞ്ചാബിന്‍റെ ഏറ്റവും വലിയ ദൗര്‍ബല്യമായി കണക്കാക്കുന്നത് ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതാണ്.
ഇതിന് പരിഹാരം കാണാന്‍ അഫ്‌ഗാന്‍ സ്‌പിന്നര്‍ മുജീബ് റഹ്‌മാനെ ഇന്ന് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ദാനാവും അങ്ങനെയെങ്കില്‍ പുറത്തുപോവുക.
ഗെയ്‌ലും മുജീബും ഉടന്‍ കളിക്കുമെന്ന് പഞ്ചാബിന്‍റെ ബാറ്റിംഗ് പരിശീലകന്‍ വസീം ജാഫര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
നിക്കോളസ് പുരാന്‍, മന്‍ദീപ് സിംഗ് എന്നിവരുടെ സാന്നിധ്യം മധ്യനിരയില്‍ പഞ്ചാബിന്‍റെ ബാറ്റിംഗ് കരുത്തേറ്റും.
മുജീബിന് പുറമെ സ്‌പിന്നര്‍മാരായി മുരുകന്‍ അശ്വിനും രവി ബിഷ്‌ണോയിയും പേസര്‍മാരായി ഷെല്‍ഡ്രണ്‍ കോട്രലും മുഹമ്മദ് ഷമിയും ഇന്നിറങ്ങാനാണ് സാധ്യത.