തല്ലുകൊള്ളി എന്ന് വിളിച്ചവരൊക്കെ എവിടെ, ചെക്കന്‍ തീയാണ്, തീ...; സിറാജിനെ പ്രശംസ കൊണ്ട് മൂടി ട്രോളര്‍മാര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 'തല്ലുകൊള്ളി' എന്നായിരുന്നു പേസര്‍ മുഹമ്മദ് സിറാജിനെ ആരാധകര്‍ കളിയാക്കി വിളിച്ചിരുന്നത്. ഐപിഎല്ലിലും സമാന ചീത്തപ്പേര് താരത്തെ കരിയറിലാകെ അലട്ടി. എന്നാല്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആരാധകര്‍ കണ്ടത് മറ്റൊരു സിറാജിനെയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പെല്ലുകളില്‍ ഒന്നുമായി ആര്‍സിബിയുടെ സിറാജ് അമ്പരപ്പിക്കുകയായിരുന്നു. തല്ലുകൊള്ളി എന്ന് വിളിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച സിറാജ് 'മരണമാസാ'ണ് എന്ന് പറയുന്നു ആരാധകര്‍. സിറാജിനുള്ള പ്രശംസാ ട്രോളുകള്‍ കാണാം.
അബുദാബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ കഥ കഴിക്കുകയായിരുന്നു മുഹമ്മദ് സിറാജ്.
പവർപ്ലേയിൽ സിറാജ് കൊടുങ്കാറ്റായി. രണ്ട് മെയ്ഡൻ ഉൾപ്പടെ ആദ്യ മൂന്നോവറിൽ രണ്ട് റൺസിന് മൂന്ന് വിക്കറ്റ്.
പേസും സ്വിഗും ഇടകലര്‍ത്തിയെറിഞ്ഞ സിറാജ് തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(1)വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു.
തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയ്ക്ക് ഇരട്ട പ്രഹരം നല്‍കി.
വീണ്ടും പന്തെടുത്തപ്പോള്‍ ടോം ബാന്‍റണും വീണു. പന്ത് ബാറ്റില്‍ തട്ടി എ ബി ഡിവില്ലിയേഴ്‌സിന്‍റെ കൈകളിലേക്ക്.
തന്‍റെ നാല് ഓവര്‍ അവസാനിക്കുമ്പോള്‍ വെറും എട്ട് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്!
സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയവരുടെ സ്‌കോറുകള്‍ ഇങ്ങനെ...ത്രിപാഠി(1), റാണ(0), ബാന്‍റണ്‍(10).
ഇതുവരെ ആരാധകര്‍ കണ്ടിട്ടില്ലാത്ത സിറാജിന്‍റെ വന്യതയായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരെ പ്രകടമായത്.
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മത്സരത്തില്‍ രണ്ട് മെയ്‌ഡന്‍ ഓവര്‍ എറിയുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ സിറാജ്.
സിറാജ് നല്‍കിയ കനത്ത പ്രഹരത്തില്‍ നിന്ന് പിന്നീടൊരിക്കലും കൊല്‍ക്കത്തയ്‌ക്ക് കരകയറാനായില്ല.
സീറോയില്‍ നിന്ന് ഹീറോയിലേക്ക് എന്ന വിശേഷണത്തോടെയാണ് സിറാജിനെ ക്രിക്കറ്റ് പ്രേമികള്‍ വാഴ്‌ത്തുന്നത്.
കടപ്പാട്: Jíthú Ashok
ഫോമിലല്ലാത്ത താരത്തിന് വീണ്ടും അവസരം നല്‍കിയ നായകന്‍ വിരാട് കോലിയെയും ആരാധകര്‍ പ്രശംസിക്കുന്നു.
കടപ്പാട്: Ajay Aju
സിറാജിനെ പ്രശംസിച്ചുള്ള മറ്റ് ട്രോളുകളും കാണാം....
കടപ്പാട്: Mohd Meharoof
കടപ്പാട്: Akhil G Akhil
കടപ്പാട്: Akhil G Akhil
കടപ്പാട്: Vishnu S
കടപ്പാട്: Najeeb Vk
കടപ്പാട്: ക്ലൈമാക്സ് കണ്ട് കിളി പോയവൻ
കടപ്പാട്: Jishnu G Nath
കടപ്പാട്: Abhinav Babu
കടപ്പാട്: Victor Shibu
കടപ്പാട്: Mohd Meharoof
കടപ്പാട്: Manu Prasad
കടപ്പാട്: Shibili Niyas
കടപ്പാട്: Aravind Sivadas
കടപ്പാട്: Muhammed Shahazad
കടപ്പാട്: Shuhaib Ibrahim
കടപ്പാട്: Shuhaib Ibrahim
കടപ്പാട്: Devnath Nsd
കടപ്പാട്: Devnath Nsd