രക്തം ചിന്തി, മുഹറം ആചരിച്ച് ഷിയാ മുസ്‍ലിങ്ങള്‍; ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
മുഹറം പത്തിന്‍റെ ആചരണമായുള്ള ഘോഷയാത്രയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളുണ്ട്. ഇമാം ഹുസൈന്‍റെ കുടുംബത്തോട് ഐക്യപ്പെടുന്നതിന്‍റെ സൂചനയായാണ് രക്തം ചിന്തുന്നത്. ഇന്ത്യയില്‍ രാജസ്ഥാനിലെ അജ്മീറിലും തമിഴ്നാട്ടിലെ ചെന്നൈയിലും അശൂറ ആചരണം ആചരിക്കാറുണ്ട്. എന്നാല്‍ ഇറാഖിലെ ഷിയാ മുസ്ലിങ്ങള്‍ക്കിടയിലുള്ള അശൂറ ആചരണം കൂടുതല്‍ തീവ്രമാണ്. കാണാം ഇറാഖിലെ അശൂറ ആഘോഷ ചിത്രങ്ങള്‍.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകന്‍ കര്‍ബലയില്‍ പൊരുതി മരിച്ചതിന്‍റെ ഓര്‍മ്മയില്‍ രക്തം ചിന്തുന്ന ആചാരങ്ങളുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അശൂറ ആചരിച്ചു. ഇമാം ഹുസൈന്‍ രക്തസാക്ഷിത്വം വരിച്ചതിന്‍റെ വര്‍ണനകള്‍ കേട്ടാണ് ഷിയ മുസ്‍ലിമുകളുടെ അശൂറ ആചരണം ആരംഭിക്കുന്നത്.
വിലാപത്തോടെയാണ് അശൂറ ആരംഭിക്കുക. മുഷ്ടി ചുരുട്ടി സ്വന്തം ശരീരത്തില്‍ ഇടിച്ച് പിന്നീട് സ്വയം പീഡകള്‍ അരംഭിക്കും. കത്തിയുപയോഗിച്ച് തലയില്‍ മുറിവേല്‍പിച്ചും ശരീത്തില്‍ മുറിവേല്‍പിച്ചും രക്തമൊഴുക്കിയാണ് അശൂറ ആചരിക്കുക.
അശൂറ ആചരണത്തിന്‍റെ ഭാഗമായി സ്വയം മുറിവേല്‍പ്പിക്കുന്നവര്‍
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇത്തരം സ്വയം പീഡകളുടെ ഭാഗമാകും.
ഇറാഖിലെ ഷിയ മുസ്‍ലിമുകളുടെ അശൂറ ആചരണത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നേടിയിട്ടുണ്ട്.
സെപ്തംബര്‍ 10 ന് നടന്ന അശൂറ ആചരണത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഷിയ മുസ്‍ലീമുകള്‍ അശൂറ ആചരിച്ചു.
ഏഴാം നൂറ്റാണ്ടിലാണ് ഇമാം ഹുസൈന്‍ രക്തസാക്ഷിത്വം വരിക്കുന്നത്.
മുഹറം പത്തിന്‍റെ ആചരണമായുള്ള ഘോഷയാത്രയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളുണ്ട്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇത്തരം സ്വയം പീഡകളുടെ ഭാഗമാകും.
ഇമാം ഹുസൈന്‍റെ കുടുംബത്തോട് ഐക്യപ്പെടുന്നതിന്‍റെ സൂചനയായാണ് രക്തം ചിന്തുന്നത്.
ഇമാം ഹുസൈന്‍റെ ഘാതകരോടുള്ള എതിര്‍പ്പാണ് രക്തം ചിന്തലിന് ഷിയ മുസ്‍ലിമുകളെ പ്രേരിപ്പിക്കുന്നത്.
ഇന്നലെ ഇറാഖിലെ വിശുദ്ധ നഗരമായ കര്‍ബലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
രാജസ്ഥാനിലെ അജ്മീറിലും തമിഴ്നാട്ടിലെ ചെന്നൈയിലും അശൂറ ആചരണം നടന്നു. എന്നാലിത് ഇറഖിലെ ആഘോഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
മുസ്‍ലിമുകളിലെ ചെറിയ വിഭാഗമായ ഷിയാക്കൾ ഈ മുഹറത്തിൽ സ്വയം പീഡനം നടത്തുക പതിവാണ്.
അജ്മീറില്‍ നടന്ന അശൂറ ആചരണത്തില്‍ നിന്നുമുള്ള ദൃശ്യം. മുഹറം വ്രതാനുഷ്ഠാനം പാപങ്ങൾക്ക് പരിഹാരമാകുമെന്നാണ് ഇവര്‍ വിശ്വാസിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ ബിൻ അലി കർബലയിൽ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത് മുഹറം പത്തിനായിരുന്നു