ആയുധമേന്തിയ പട്ടാളക്കാരെയും ചെക്ക് പോസ്റ്റുകളെയും നിഷ്പ്രഭമാക്കും രാജ്യാതിര്‍ത്തിയിലെ ' ഈ കാഴ്ചകള്‍'
രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തിയിലെ സാധാരണ കാഴ്ച എന്തായിരിക്കും? അതും അതിര്‍ത്തി കടക്കാന്‍ പലവിധ സാധ്യതകള്‍ തേടുന്ന അഭയാര്‍ത്ഥികള്‍ ഏറെയുള്ള രാജ്യങ്ങളുടെ അതിര്‍ത്തി കൂടിയാണെങ്കിലോ. ആയുധമായി നില്‍ക്കുന്ന പട്ടാളക്കാര്‍, ചെക്ക് പോസ്റ്റുകള്‍, ബങ്കറുകള്‍, ഇരുമ്പ് വേലികള്‍, വാച്ച് ടവറുകള്‍ എന്ന് മറുപടി പറയാന്‍ വരട്ടെ. കുട്ടികളുടെ കളിയും ചിരിയും നിറയുകയാണ് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍.
അതിര്‍ത്തി വേലികള്‍ക്കിടയിലൂടെ നിര്‍മ്മിച്ച സീസോകളില്‍ ഇരു രാജ്യങ്ങളിലേയും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഒരുപോലെ ആനന്ദം കണ്ടെത്തുന്നത്.
ഉയര്‍ന്ന് നില്‍ക്കുന്ന മതിലില്‍ സ്ഥാപിച്ചിരിക്കുന്ന പിങ്ക് ദണ്ഡിലിരുന്നുകൊണ്ട് മുതിര്‍ന്നവരും കുട്ടികളും സീസോ കളിയിലേര്‍പ്പെടുന്ന കാഴ്ച്ചകളാണ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.
ആയുധമായി നില്‍ക്കുന്ന പട്ടാളക്കാര്‍, ചെക്ക് പോസ്റ്റുകള്‍, ബങ്കറുകള്‍, ഇരുമ്പ് വേലികള്‍, വാച്ച് ടവറുകള്‍ എന്ന് മറുപടി പറയാന്‍ വരട്ടെ. കുട്ടികളുടെ കളിയും ചിരിയും നിറയുകയാണ് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍.
സീസോയ്ക്ക് സമീപത്ത് കൂടി നടന്ന് നീങ്ങുന്ന സൈനികന്‍
അതിര്‍ത്തി മതിലില്‍ സന്തോഷവും സമാധാനവും നിറയുന്നതിന്റെ കാഴ്ച്ച എന്ന കുറിപ്പോടെയാണ് ഇതിന്‍റെ വീഡിയോകള്‍ പലരും ഷെയര്‍ ചെയ്തിരിക്കുന്നത്.
മെക്‌സിക്കോ അതിര്‍ത്തി കടന്ന് യുഎസിലേയ്ക്ക് വരുന്ന കുടുംബങ്ങളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനമാണ് അമേരിക്കയുടെ പ്രസിഡന്‍റ് സ്വീകരിച്ചിരുന്നത്.
കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ റൊണാള്‍ഡ് റയല്‍ എന്ന പ്രൊഫസറുടെ ആശയമാണ് ഈ സീസോ .
അതിര്‍ത്തി മതിലിലെ കൊച്ച് കൊച്ച് സന്തോഷങ്ങള്‍
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഈ സന്തോഷം ഏറ്റെടുത്ത് കഴിഞ്ഞു
യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വിരിയുന്ന ഒരു ചെറുപുഞ്ചിരി