വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളിതാ...
പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കിട്ടാൻ മാത്രമല്ല ദഹനപ്രക്രിയ എളുപ്പമാക്കാനും കൂടിയാണ് വെളുത്തുള്ളി കഴിക്കുന്നത്. വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി തുടങ്ങിയവ പല രോഗങ്ങൾക്കും പരിഹാരമാണ്.
ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ മതി.
വയറുവേദനയും മറ്റ് ദഹന സംബന്ധമായ രോഗങ്ങളും പ്രതിരോധിക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്.
വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം വിവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തുരത്താൻ പലരും ചതച്ച വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ രക്താതിമർദ്ദം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ വെളുത്തുള്ളി സപ്ലിമെന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി മനുഷ്യ പഠനങ്ങൾ കണ്ടെത്തി. രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ആൻജിയോസ്റ്റിൻ 2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടസ്സപ്പെടുത്തുന്നു. ഇത് മൂലം അമിത രക്തസമ്മർദ്ദം കുറയും.
വെളുത്തുള്ളി സപ്ലിമെന്റുകൾ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുടെ തീവ്രത തടയാനും കുറയ്ക്കാനും വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായിച്ചേക്കാം.