മോര്‍ണിംഗ് ടാസ്‍കിലെ തര്‍ക്കം കയ്യാങ്കളിയിലേക്ക്, ഡിംപലും സായ് വിഷ്‍ണുവും നേര്‍ക്കുനേര്‍
ബിഗ് ബോസില്‍ ഓരോ ദിവസവും മോര്‍ണിംഗ് ടാസ്‍കുകളുണ്ടാകാറുണ്ട്. ഓരോ മത്സരാര്‍ഥിക്കും അവരവര്‍ക്ക് യോജിക്കുന്ന ടാസ്‍കുകളാണ് നല്‍കാറുള്ളത്. ഇന്നും ബിഗ് ബോസ് ടാസ്‍ക് നല്‍കി. അനൂപ് കൃഷ്‍ണൻ ആയിരുന്നു ടാസ്‍ക് വായിച്ചത്. ബിഗ് ബോസ് നല്‍കിയ നിര്‍ദേശമായിരുന്നു ഇത്. ഓരോ ആള്‍ക്കാരുടെയും ഒരു കാര്യം എടുത്ത് പറഞ്ഞ് അതില്‍ എന്താണ് മാറ്റം വരുത്തേണ്ടത് എന്ന് പറഞ്ഞുകൊടുക്കാനായിരുന്നു ഡിംപലിനോട് പറഞ്ഞത്.
ഡിംപല്‍ ആദ്യം കിടിലൻ ഫിറോസിനെയായിരുന്നു വിളിച്ചത്. കിടിലൻ ഫിറോസിന്റെ ചിരിയെ കുറിച്ചായിരുന്നു ഡിംപല്‍ സൂചിപ്പിച്ചത്. പഴയ ചിരി തിരിച്ചുകൊണ്ടു വരണമെന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. ഡിംപലിന് നന്ദി പറയുകയും ചെയ്‍തു കിടിലൻ ഫിറോസ്. ബിഗ് ബോസിന്റെ നിര്‍ദേശം അനുസരിക്കുകയായിരുന്നു ഡിംപല്‍.
അടുത്തതായി ഡിംപല്‍ വിളിച്ചത് റിതു മന്ത്രയെയായിരുന്നു. റിതു പെട്ടെന്ന് ഒരു കാര്യം സമ്മതിച്ചുകൊടുക്കില്ലെന്ന് ഡിംപല്‍ പറഞ്ഞു. അങ്ങനെ സമ്മതിച്ചുകൊടുക്കരുത് എന്നും റിതു മന്ത്ര പറഞ്ഞു. കേട്ട് കഴിഞ്ഞതിന് ശേഷം പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കും മനസിലാകുമെന്ന് ഡിംപല്‍ പറഞ്ഞത് റിതു മന്ത്ര അംഗീകരിച്ചു.
കുടുംബം കാണുന്ന പ്രോഗ്രാമാണ് എന്നായിരുന്നു ഫിറോസ് ഖാനോടുള്ള ഡിംപലിന്റെ ഉപദേശം. അതുകൊണ്ട് വാക്കുകള്‍ ഉള്ളില്‍ അടക്കണം, മോശം വാക്കുകള്‍ ഉപയോഗിക്കരുത് എന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. ഒരു വര്‍ഷത്തിനുള്ളില്‍ ശരിയാകുമെന്നായിരുന്നു ഫിറോസ് ഖാൻ മറുപടി പറഞ്ഞത്.
പെട്ടെന്ന് ദേഷ്യം വരുന്നയാളാണ് സായ് വിഷ്‍ണുവെന്ന് ഡിംപല്‍ പറഞ്ഞു. പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. പഴയ അവസ്ഥയില്‍ നിന്ന് ഇപോള്‍ മാറി. നല്ല ചിന്തകളാണ് സായ് വിഷ്‍ണുവിന് ഉള്ളത്. അത് പ്രവര്‍ത്തിയിലും വരണമെന്നും ഡിംപല്‍ പറഞ്ഞു. ഏതിലൊക്കെയാണ് മാറ്റം വരേണ്ടതെന്നും സായ് വിഷ്‍ണു ചോദിച്ചു. എന്നാല്‍ തന്റെയിടത്ത് ഇപോള്‍ ലിസ്റ്റ് ഇല്ല എന്ന് ഡിംപല്‍ പറഞ്ഞു. ഇത് കഴിഞ്ഞിട്ട് ഇരുന്ന് സംസാരിക്കാം എന്ന് സായ് വിഷ്‍ണുവിനോട് ഡിംപല്‍ പറഞ്ഞു. ഡിംപലിനോട് നന്ദി പറയുകയും ചെയ്‍തു സായ് വിഷ്‍ണു.
ഇക്കാര്യങ്ങളെ കുറിച്ച് സായ് വിഷ്‍ണു ഡിംപലിനോട് പിന്നീട് ചോദിച്ചു. ആദ്യം ഒരു ലിസണറാകണമെന്നും സായ് വിഷ്‍ണുവിനോട് ഡിംപല്‍ പറഞ്ഞു. സായ് വിഷ്‍ണു ഡിംപല്‍ പറയുന്നത് എല്ലാം കേട്ടു. അതിന് ശേഷം സായ് വിഷ്‍ണു സംസാരിക്കാനും തുടങ്ങി. അപോള്‍ ഇടപെടാൻ ശ്രമിച്ച ഡിംപലിനോട് പരിഹാസപൂര്‍വം ഇതെന്തുകൊണ്ട് ഇങ്ങനെയെന്ന് സായ് വിഷ്‍ണു ചോദിച്ചു.
തുടര്‍ന്ന് അവര്‍ ഇരുന്ന് സംസാരിക്കുകയും ചെയ്‍തു. കൂളായി ഇരുന്ന് സംസാരിക്കൂ ഡിംപല്‍ എന്ന് സായി വിഷ്‍ണു പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാൻ കൂടി പഠിക്കൂവെന്ന് സായ് വിഷ്‍ണു ഉപദേശിച്ചു. തനിക്ക് അത് സായ് അല്ല പഠിപ്പിക്കേണ്ടത് എന്ന് ഡിംപല്‍ വ്യക്തമാക്കി. ഒന്ന് പോകൂവെന്ന് സായ് വിഷ്‍ണുവിനോടായി ഡിംപല്‍ ദേഷ്യപ്പെട്ടു. പോടാ എന്നും ഡിംപല്‍ വിളിച്ചു. ഡായെന്ന് വിളിക്കുന്നുവെന്നോ എന്ന് ചോദിച്ച് സായ് വിഷ്‍ണു ദേഷ്യപ്പെട്ടു.
സംസാരവും പ്രവര്‍ത്തിയും ഇപോള്‍ എങ്ങനെയായിയെന്ന് സായ് വിഷ്‍ണു ചോദിച്ചു. ഡാ എന്ന് വിളിച്ചില്ല എന്ന് ആദ്യം പറഞ്ഞ ഡിംപല്‍ പിന്നീട് സോറി പറഞ്ഞു. തന്നോട് വന്ന് ഈ മാതിരി സംസാരിക്കേണ്ടയെന്ന് ഡിംപല്‍ സായ് വിഷ്‍ണുവിനോട് വ്യക്തമാക്കി. ഈ ആറ്റിറ്റ്യൂഡില്‍ തന്നോട് സംസാരിക്കേണ്ട. തന്നോട് ചൂടായിട്ട് സംസാരിക്കുകയായിരുന്നു സായ് വിഷ്‍ണു ഇതുവരെയെന്ന് ഡിംപല്‍ പറഞ്ഞു.
അതിനിടയില്‍ ക്യാപ്റ്റൻ റംസാനും എത്തി.
നീയെന്ന് തന്നെ വിളിക്കരുത് എന്ന് ഡിംപലും ഇവനെന്നും ഡാ എന്നും തന്നെ വിളിക്കരുത് എന്ന് സായ് വിഷ്‍ണുവും പറഞ്ഞ് തര്‍ക്കിക്കുകയും ചെയ്‍തു.