രാജമാണിക്യം ചുവടുമായി കിടിലൻ ഫിറോസ്, രസതന്ത്രത്തിലെ ആശാരിയായി അനൂപ് കൃഷ്‍ണൻ
ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും വ്യത്യസ്‍ത ടാസ്‍കുകളുണ്ടാകാറുണ്ട്. ഇത്തവണ നൃത്തവുമായി ബന്ധപ്പെട്ടുള്ള ടാസ്‍കാണ് ഉള്ളത്. ടാസ്‍കിന്റെ നിബന്ധനകളും ബിഗ് ബോസ് വ്യക്തമാക്കി. ഓരോരുത്തര്‍ക്കും വിവിധ സിനിമകളിലെ ഓരോ കഥാപാത്രത്തെ നല്‍കുകയും പാട്ട് കേള്‍ക്കുമ്പോള്‍ കഥാപാത്രമായി നൃത്തം ചെയ്യുകയും വേണമെന്നാണ് നിര്‍ദ്ദേശം. ബിഗ് ബോസ് തന്നെ ഓരോരുത്തരും ഏതൊക്കെ കഥാപാത്രമാകണമെന്നും വ്യക്തമാക്കി. വളരെ മികച്ച രീതിയിലാണ് ഓരോ മത്സരാര്‍ഥിയും കഥാപാത്രമായി മാറിയത്.
രാജമാണിക്യം കഥാപാത്രമായിട്ടായിരുന്നു കിടിലൻ ഫിറോസ് നൃത്തം ചെയ്‍തത്.
അനൂപ് കൃഷ്‍ണന് രസതന്ത്രത്തിലെ തേവാരം പാട്ടും നല്‍കി.
നോബി ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റര്‍ വിക്രമും ആയി.
ഡിംപല്‍ കിലുക്കത്തിലെ കഥാപാത്രമായി മാറി.
റംസാന് നിറത്തിലെ ശുക്രിയ പാട്ടാണ് കിട്ടിയത്.
അഡോണി ഷാര്‍ജ ടു ഷാര്‍ജയിലെ ജയറാം കഥാപാത്രമായി.
വെള്ളിനക്ഷത്രം സിനിമയിലെ കുട്ടിക്കഥാപാത്രമായിരുന്നു ഭാഗ്യലക്ഷ്‍മി.
റിതു ചതിക്കാത്ത ചന്തുവിലെ മിന്നാമിന്നെ എന്ന പാട്ട് രംഗത്തെ പ്രേതമായി മാറി.
ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്ക് കസ്‍തൂരി എന്റെ കസ്‍തൂരി ഗാനമാണ് ലഭിച്ചത്.