'എന്തേലും കഴിക്കടാ.. എന്റെ കൊച്ചു ചെറുക്കാ....'; ട്രോളുകളിൽ മുങ്ങി ബിഗ് ബോസ് താരങ്ങൾ
ബിഗ് ബോസ് മത്സരം കടുക്കുകയാണ്. ഓരോ മത്സരാർത്ഥികളും കൂടുതൽ ശക്തി പ്രാപിച്ച് അവരുടെ പ്രകടനങ്ങൾ പുറത്തെടുക്കുകയാണ്. ഇതിനിടയിൽ പാളിപ്പോയ സ്ട്രാറ്റജികളും, വാവിട്ട വാക്കുകളും കൈവിട്ട പെരുമാറ്റങ്ങളും എല്ലാം ചർച്ചയാകുന്നുണ്ട്. ബിഗ് ബോസ് വീടിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കാഴ്ച്ക്കാർ തയ്യാറാക്കിയ ചില ട്രോളും ഏറെ ചിരിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമാണ്. കാണാം ട്രോളുകൾ.. ട്രോൾ ക്രെഡിറ്റ്: ബിഗ് ബോസ് മലയാളം ഇൻസ്റ്റ
ആ സട്രാറ്റജി വന്നാൽ എഴുപത് എഴുപത്തഞ്ച് ദിവസം ചുമ്മാ അങ്ങ് പോകും. .. ഏഞ്ചലിനോട് അന്നൊരു ദിവസം കിടിലം ഫിറോസ് പറഞ്ഞതായിരുന്നു ഇത്. എന്നാൽ അത് കഴിഞ്ഞ് അടുത്ത ദിവസം ഏഞ്ചൽ പുറത്തായി. അഡോണിയുമായുള്ള പ്രണയം സ്ട്രാറ്റജി ആയിരുന്നു എന്ന് പുറത്തുവന്ന ശേഷം വ്യക്തമാകുകയും ചെയ്തു. ഇതായിരുന്നു ട്രോളിനാധാരം.
തളരരുത് രാമൻ കുട്ടീ... കല്യാണരാമനിൽ ദിലീപ് ഒരുങ്ങി വരുമ്പോഴേക്കും കുഞ്ചാക്കോ ബോബൻ പാട്ടും ഡാൻസുമായി കലക്കുന്ന രംഗമാണ് ട്രോളിനായി ഉപയോഗിക്കുന്നത്. ടാസ്കിലെ മണിക്കുട്ടന്റെ കിടിലൻ പ്രകടനം കണ്ട് റംസാനും സായിയും പകച്ചുനിൽക്കുന്ന രംഗമാണ് ട്രോളിനാധാരം.
കഴിഞ്ഞ ദിവസമാണ് കിടിലൻ ഫിറോസിന്റെ ഒരു ചെറിയ തള്ള് പ്രസ്താവന പുറത്തുവന്നത്. ഞാൻ സമാധാനമായി ഇരിക്കുന്നതുകൊണ്ട് രണ്ട് ദിവസമായി ഗെയിം നിശ്ചലമാണെന്നായിുരന്നു കിടിലൻ പറഞ്ഞത്. സജിന-ഫിറോസുമായുള്ള പ്രശ്നത്തിന് നിൽക്കാത്തതാണ് കിടിലം ഉദ്ദേശിച്ചതെങ്കിലും എന്തൊരു തള്ളടേ.. എന്നാണ് ട്രോൾ ചോദിക്കുന്നത്....
അനൂപിന്റെ രണ്ട് നിലപാടാണ് ട്രോൾ ചൂണ്ടിക്കാണിക്കുന്നത്. ദേഷ്യപ്പെട്ടപ്പോൾ സജിന-ഫിറോസ് ഡിംപലിന് കള്ളിയെന്ന് വിളിച്ചത് ശരിയായില്ലെന്ന് പറഞ്ഞിരുന്നു അനൂപ്. എന്നാൽ ഇതേ സാഹചര്യത്തിൽ നോബി തെറി പറഞ്ഞപ്പോൾ പ്രൊവോക്ക്ഡ് ആയപ്പോൾ തെറിവിളിച്ചുപോയതാകാമെന്നായിരുന്നു അനൂപ് പറഞ്ഞത്. ഈ നിലപാടാണ് ട്രോൾ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്കിലെ റംസാന്റെയും അനൂപിന്റെയും അവസാന മത്സരത്തെ കളിയാക്കിയായിരുന്നു ട്രോൾ. ഒടുവിൽ തോൽവി സമ്മതിച്ച അനൂപ് കരഞ്ഞപ്പോൾ ഇരുവരും നടത്തിയ വൈകാരിക പ്രകടനത്തിനായിരുന്നു ട്രോൾ. എന്നാൽ റംസാൻ മത്സരത്തിൽ വൈകാരിക കലർത്താതെ ക്യാപ്റ്റൻ സ്ഥാനവും നോമിനേഷൻ ഫ്രീ കാർഡും അടിച്ചെടുക്കുകയായിരുന്നു.