ഇവരാണ് ബിഗ് ബോസിലെ കരുത്തരായ എതിരാളികള്‍, ദുര്‍ബലൻമാരെയും വെളിപ്പെടുത്തി മോഹൻലാലും മത്സരാര്‍ഥികളും
ബിഗ് ബോസ് മുപ്പത്തിയഞ്ച് ദിവസം കഴിയുകയാണ് എന്നാണ് മത്സരാര്‍ഥികള്‍ പറഞ്ഞത്. ഓരോ ദിവസവും കഴിയുന്തോറും മത്സരാര്‍ഥികള്‍ മികവ് കാട്ടുകയും മുൻനിരയിലേക്ക് എത്തുകയും ചെയ്യുകയാണ്. ചിലര്‍ ചില ആഴ്‍ചകളില്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതുവരെയുള്ള ദിവസങ്ങളിലെ പ്രകടനം വെച്ച് തനിക്ക് കരുത്തനായ ഒരു എതിരാളി ആരാണെന്നും ദുര്‍ബലൻ ആരാണെന്നും വ്യക്തമാക്കാനായിരുന്നു ഇന്ന് മോഹൻലാല്‍ ടാസ്‍ക് നല്‍കിയത്. അതിന് വേണ്ട നിര്‍ദേശങ്ങളും മോഹൻലാല്‍ അറിയിച്ചു. കരുത്തനായ എതിരാളിയെന്ന് തോന്നുന്നയാള്‍ക്ക് കമ്പി നല്‍കാനും ദുര്‍ബലനെന്ന് തോന്നുന്നയാള്‍ക്ക് പഞ്ഞി നല്‍കാനുമായിരുന്നു മോഹൻലാല്‍ നിര്‍ദേശിച്ചത്.
മണിക്കുട്ടൻ- സജ്‍ന- ഫിറോസ് ടാസ്‍ക് മനോഹരമാക്കുന്നതില്‍ ശ്രദ്ധ കാട്ടുന്നു. പഞ്ഞി രമ്യാ പണിക്കര്‍ക്കും നല്‍കി.
റംസാൻ- പഞ്ഞി രമ്യാ പണിക്കര്‍ക്ക് നല്‍കി. കാര്യങ്ങള്‍ തെറ്റായ രീതിയില്‍ മനസിലാക്കുന്നുവെന്നാണ് പറഞ്ഞത്. അഡോണിക്കാണ് റംസാൻ ഇരുമ്പ് നല്‍കിയത്.
സൂര്യ- ഏറ്റവും വലിയ എതിരാളി താൻ ഇഷ്‍ടപ്പെടുന്ന മണിക്കുട്ടനാണ്. ഇമോഷണലിയായി പെട്ടെന്ന് തകര്‍ക്കാൻ പറ്റുന്ന ആളാണെന്ന് പറഞ്ഞ് സൂര്യ പഞ്ഞി കിടിലൻ ഫിറോസിന് നല്‍കി.
നോബി- ചെറുപ്പത്തിലേ ഞങ്ങള്‍ മത്സരിക്കുന്നുവെന്ന് പറഞ്ഞ് കമ്പി കിടിലൻ ഫിറോസിന് നല്‍കി. പഞ്ഞി ഡിംപലിനും നല്‍കി.
സജ്‍ന- ഫിറോസ്- മണിക്കുട്ടന് കമ്പിയും സായ് വിഷ്‍ണുവിന് പഞ്ഞിയും നല്‍കി.
സായ് വിഷ്‍ണു- എതിരാളിയാണെന്ന് തോന്നിയിട്ടില്ലെന്ന് വ്യക്തമാക്കി ഡിംപലിന് പഞ്ഞിയും ആശയങ്ങള്‍ ഇഷ്‍ടമാണെന്ന് വ്യക്തമാക്കി അഡോണിക്ക് കമ്പിയും നല്‍കി.
രമ്യാ പണിക്കര്‍- കരുത്തനാണെന്ന് തോന്നിയത് അഡോണിയാണെന്നും ദുര്‍ബലയാണെന്ന് പറഞ്ഞ് പഞ്ഞി ഡിംപലിനും നല്‍കി.
മജ്‍സിയ- കരുത്തൻ മണിക്കുട്ടനും ദുര്‍ബലൻ കിടിലൻ ഫിറോസ് ആണെന്നും പറഞ്ഞു.
ഡിംപല്‍ മണിക്കുട്ടന് കമ്പിയും പഞ്ഞി സായ് വിഷ്‍ണുവിനും നല്‍കി. കിടിലൻ ഫിറോസ് നോബിക്ക് കമ്പിയും പഞ്ഞി മണിക്കുട്ടനും നല്‍കി. അനൂപ് കൃഷ്‍ണൻ കമ്പി സന്ധ്യാ മനോജിനും പഞ്ഞി രമ്യാ പണിക്കര്‍ക്കും നല്‍കി. ഭാഗ്യലക്ഷ്‍മി കമ്പി നോബിക്കും പഞ്ഞി റിതു മന്ത്രയ്‍ക്കും നല്‍കി. റിതു മന്ത്ര അഡോണിക്ക് കമ്പിയും പഞ്ഞി സൂര്യക്കും നല്‍കി. നാല് വീതം കമ്പികളുമായി മണിക്കുട്ടനും അഡോണിയും കരുത്തൻമാരില്‍ ഒന്നാം സ്ഥാനത്തും മൂന്ന് പഞ്ഞികളുമായി ഡിംപലും രമ്യാ പണിക്കലും ദുര്‍ബലൻമാരില്‍ മുന്നിലും എത്തി.