ബിഗ് ബോസില്‍ നിന്ന് രജിത് പുറത്ത് പോയത് അങ്ങേരുടെ കയ്യിലിരിപ്പ് കാരണം : രഘു
രജിത്തിന്‍റെ പിന്‍മാറ്റത്തില്‍ ചകിതരായ ബിഗ് ബോസ് വീട്ടില്‍ പുതിയ കരു നീക്കങ്ങള്‍ക്കും വെട്ടിപ്പിടിക്കലുകള്‍ക്കും പകര്‍ന്നാട്ടങ്ങള്‍ക്കും ഒരു താളം ലഭിച്ചത് ഇന്നലത്തോട് കൂടിയാണ്. ഇന്നലത്തെ എപ്പിസോഡോടെ രജിത്താനന്തരം ബിഗ് ബോസ് പുതിയ കളികളിലേക്ക് കടന്നു. രജിത്ത് പക്ഷത്ത് നിന്ന് ചരടുവലിക്ക് നേതൃത്വം കൊടുത്തത് രഘുവാണ്. എന്നാല്‍, അഭിരാമിയും അമൃതയും ലക്ഷ്യം വക്കുന്നത് ഫുക്രുവിനെയാണ്. അവർക്കറിയാം രജിത് കുമാർ ഇല്ലാതായതോടെ പിന്നെ ഒന്നാമൻ ഫുക്രു ആണെന്ന്. അതിനാൽ അവര്‍ ഫുക്രുവിനെതിരെ തന്ത്രങ്ങൾ മെനയുന്നു. അമൃത ആ വീട്ടിൽ വന്നതു മുതൽ ഫുക്രുവിനെയാണ് ടാർഗെറ്റ് ചെയ്ത് കളിക്കുന്നത്.
രജിത് കുമാർ പോയതോടെ ബിഗ് ബോസില്‍ കളിയുടെ രീതി പാടേ മാറി. അടിപിടിയും ബഹളവും ഇല്ല. ഗ്രൂപ്പുകൾ പൊളിഞ്ഞു. പുതിയ അനേകം ഗ്രൂപ്പുകള്‍ക്കുള്ള വിത്ത് പാകലും ആരംഭിച്ചു. ബിഗ് ബോസ് രണ്ടാം സീസണില്‍ ഇത്രയും സമാധാനാന്തരീക്ഷത്തിൽ മറ്റൊരു ടാസ്ക്കും നടന്നിട്ടില്ല. കാപ്റ്റന്‍സി ടാസ്‌കും ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്‌ക്കും സമാധാനത്തോടെയും ആസ്വദിച്ചുമായിരുന്നു വീട്ടിലെ അംഗങ്ങള്‍ ചെയ്തത്. ബിഗ് ബോസ് വീട്ടിലെ എല്ലാവരും ഇപ്പോ സ്വതന്ത്രരാണ്. എല്ലാവര്‍ക്കും മത്സരബുദ്ധിയുണ്ട്. ഇതിലെ ഏറ്റവും രസകരമായ കാര്യം രജിത് കുമാർ പോയപ്പോൾ ഏറ്റവും സന്തോഷവും ആശ്വാസവും രജിത് കുമാറിനൊപ്പം നിന്നവർക്കായിരുന്നു എന്നതാണ്.
രജിത് കുമാറില്ലാത്ത ബിഗ് ബോസ് വീട്ടിൽ രഘുവും സുജോയും അഭിരാമിയും അമൃതയും വലിയ ഗെയിം പ്ലാനിങ്ങിലാണ്. രാത്രിയിൽ രഘുവും സുജോയും തമ്മിൽ നടന്നതാണ് അതിലെ ഏറ്റവും വലിയ പ്ലാനിങ്.
" അഭിരാമിയും അമൃതയും നല്ല കുട്ടികളാണ്. എന്നാൽ അവർ നമ്മളെ ആശ്രയിച്ചു നിൽക്കുന്നവരാണ്. എനിക്കവരെ താങ്ങാൻ പറ്റില്ല. എപ്പോഴും അവർ രജിത്തേട്ടൻ.. രജിത്തേട്ടൻ... എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.
എനിക്കത് പറ്റില്ല. നിന്നോടും കൂടി പറയുകയാണ് സുജോ.
രജിത്തേട്ടൻ... രജിത്തേട്ടൻ... എന്ന് പറഞ്ഞു കൊണ്ട് എന്‍റെ പട്ടി നിൽക്കും.
രജിത് കുമാർ ചെയ്യേണ്ടതൊക്കെ ഇവിടെ ചെയ്തിട്ടുണ്ട്. ഇപ്പോൾ രജിത് കുമാറിന് കിട്ടിയത് കര്‍മയാണ്.
എന്തൊക്കെ പറഞ്ഞാലും രജിത് കുമാർ പുറത്തു കുറെയധികം കാട്ടി കൂട്ടിയിട്ടുണ്ട്.
എന്നാൽ രജിത് കുമാർ പോയത് രജിത് കുമാറിന്‍റെ കയ്യിലിരിപ്പ് കാരണമാണ്.
മുളക് തേച്ച സംഭവം പുള്ളി ചെയ്തതല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാൽ ആ സംഭവം സത്യമാണ്.
രജിത് പോയതോടെ ഇനി ഗെയിം മാറും.
ഇങ്ങനൊക്കെയാണെന്നു ഞാൻ ഇങ്ങോട്ട് വരുന്നതിനു മുൻപ് പലരോടും പറഞ്ഞിട്ടുണ്ട്. പുള്ളി എഴുപത്തിൽ താഴെ ദിവസമേ ഇവിടെ നില്ക്കു എന്ന് പ്രവചിച്ചവരുണ്ട്.
നിനക്ക് വിശ്വാസമില്ലെങ്കിൽ ഈ ഇരിക്കുന്ന സാന്ദ്രയോട് ചോദിക്ക്.
ഈ ആഴ്ച ഞാൻ പോയില്ലെങ്കിൽ ഇനി പോകില്ല.
ഇവളും നീയും 95 ദിവസം ഇവിടെ നിൽക്കും.
പാഷാണം ഷാജി ഈ ആഴ്ച അല്ലെങ്കിൽ അടുത്താഴ്ച പോകും. ഉറപ്പാണ്.
ഈ കളി ഇങ്ങനെ തന്നെ പോകണം.
നീയെന്നോട് തെറ്റണം. നീ ഇനി എന്നോട് ചൂടവേണ്ട സമയത്തു മുഖത്ത് നോക്കി ദേഷ്യപ്പെടണം.
ജനുവിനായിട്ട് തെറ്റണം. ഇങ്ങനൊക്കെയാണ് രഘുവിന്റെ പ്ലാനിങ് പോകുന്നത്. രഘുവും സുജോയും കരുതുന്നത് രജിത് കുമാർ പോയെന്നാണ്. ഇനി എന്ത് വേണമെന്ന് അവർ പ്ലാൻ ചെയ്യുകയാണ്. രജിത് പോയതോടെ രഘു രജിത്തിന്‍റെ കസേരയിൽ ഇരുന്നു കഴിഞ്ഞു. അതോടെ രജിത്തിന് കിട്ടിയ പണി കയ്യിലിരിപ്പുകൊണ്ടാണെന്നു രഘു തുറന്നു പറയുന്നു. സുജോ അത് സമ്മതിക്കുന്നു.