എംഐ സ്മാര്‍ട്ട് ബാന്‍റ് 5 ഇറങ്ങി; അത്ഭുതപ്പെടുത്തുന്ന വില
1.1 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ് പ്ലേയാണ് ഈ ബാന്‍റിന് ഉള്ളത്. ഇത് മുന്‍പ് ഇറങ്ങിയ എംഐ സ്മാര്‍ട്ട് ബാന്‍റ് 4ന്‍റെ സ്ക്രീന്‍ വലിപ്പത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്.
ബര്‍ലിന്‍: ഷവോമിയുടെ ഫിറ്റ്നസ് ട്രാക്കര്‍ എംഐ സ്മാര്‍ട്ട് ബാന്‍റ് 5 ന്‍റെ ആഗോള ലോഞ്ചിംഗ് നടന്നു. ചൈനയ്ക്ക് പുറമേ യൂറോപ്പിലായിരിക്കും ഈ സ്മാര്‍ട്ട് ബാന്‍റ് ആദ്യം വിപണിയില്‍ എത്തുക. എംഐ സ്മാര്‍ട്ട് ബാന്‍റ് 4 ല്‍ നിന്നും കാര്യമായ അപ്ഗ്രേഡ് നടത്തിയാണ് സ്മാര്‍ട്ട് ബാന്‍റ് 5 എത്തുന്നത്.
1.1 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ് പ്ലേയാണ് ഈ ബാന്‍റിന് ഉള്ളത്. ഇത് മുന്‍പ് ഇറങ്ങിയ എംഐ സ്മാര്‍ട്ട് ബാന്‍റ് 4ന്‍റെ സ്ക്രീന്‍ വലിപ്പത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. 11 സ്പോര്‍ട്ട് മോഡുകളില്‍ ഈ ഫിറ്റ്നസ് ട്രാക്കര്‍ ഉപയോഗിക്കാം. ഇതില്‍ ഇന്‍റോര്‍ ഫിറ്റ്നസ് വര്‍ക്ക് ഔട്ടുകളും പെടും. ഇന്‍ഡോര്‍ സൈക്കളിംഗ്, എലിപ്റ്റിക്കല്‍, യോഗ, റോവിംഗ്, ജംപ് റോപ്പ് എന്നിവയെല്ലാം ഇതില്‍ പെടും.
നിങ്ങള്‍ ജംപ് റോപ്പ് നടത്തുമ്പോള്‍ ഒരോ ജംപും ഈ ട്രാക്കര്‍ രേഖപ്പെടുത്തും. ഇതിലെ പിപിജി ഹെര്‍ട്ട് റൈറ്റ് സെന്‍സര്‍, മുന്‍ ബാന്‍റിനെക്കാള്‍ 50 ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. ഒപ്പം 24 മണിക്കൂര്‍ ഉറക്കം ട്രാക്ക് ചെയ്യാനുള്ള സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംഐ സ്മാര്‍ട്ട് ബാന്‍റ് നിങ്ങളുടെ ഫോണിലെ ക്യാമറയുടെ ബട്ടണായും ഇത്തവണ ഉപയോഗിക്കാം. ഈ ബാന്‍റിന്‍റെ ബാറ്ററി ലൈഫ് 14 ദിവസമാണ്. 6 നിറങ്ങളില്‍ ലഭിക്കുന്ന ഈ സ്മാര്‍ട്ട് ബാന്‍റിന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില 39.9 യൂറോയാണ് അതായത് ഇന്ത്യന്‍ രൂപയില്‍ 3340 രൂപ.