വിവോ വി15 വിപണിയിലേക്ക്; മികച്ച വില
23,990 രൂപ വിലയിൽ ലഭ്യമാകുന്ന സ്മാർട്ഫോൺ മാർച്ച് 25മുതൽ വിവോ ഇന്ത്യ ഇ -സ്റ്റോർ ആമസോൺ .ഇൻ ഫ്ലിപ്കാർട്ട് പേടിയം മാൾ ടാറ്റ ക്ലിക്, മറ്റ് ഓഫ്‌ലൈൻ ഷോപ്പുകൾ എന്നിവിടങ്ങളിൽ പ്രീ ഓർഡർ ചെയ്യാം
കൊച്ചി : വിവോയുടെ ഏറ്റവും പുതിയമോഡൽ വിവോ വി15 വിപണിയിൽ. 23,990 രൂപ വിലയിൽ ലഭ്യമാകുന്ന സ്മാർട്ഫോൺ മാർച്ച് 25മുതൽ വിവോ ഇന്ത്യ ഇ -സ്റ്റോർ ആമസോൺ .ഇൻ ഫ്ലിപ്കാർട്ട് പേടിയം മാൾ ടാറ്റ ക്ലിക്, മറ്റ് ഓഫ്‌ലൈൻ ഷോപ്പുകൾ എന്നിവിടങ്ങളിൽ പ്രീ ഓർഡർ ചെയ്യാം. 32എം പി പോപ്പ് അപ്പ് സെൽഫി ക്യാമറയും അൾട്രാ ഫുൾവ്യൂ ടിഎം ഡിസ്‌പ്ലെ എന്നിവയാണ് വി15 ന്‍റെ ഏറ്റവും ആകർഷകമായ പ്രത്യേകതകൾ.
3ഡി കെർവ് സ്പെക്ട്രം റിപ്പിൽ ഡിസൈൻ മനോഹരമായ പുതുമ വാഗ്ദാനം നൽകുന്നു. 120ഡിഗ്രി ക്യാപ്ച്ചർ ചെയ്യാൻ സാധിക്കുന്ന എഐ ട്രിപ്പിൾ റിയർ ക്യാമറ ആണ് മറ്റൊരു പ്രധാനസവിശേഷത. 90.95ശതമാനം സ്ക്രീൻ ബോഡി അനുപാതത്തോടു കൂടിയ 6.53ഇഞ്ച് ഫുൾവ്യൂ ഡിസ്പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. അഞ്ചാം തലമുറ കോർണിങ് ഗോറില്ല ഗ്ലാസ്സാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മീഡിയടെക് പി 70 പ്രോസസ്സർ, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 9.0അടിസ്ഥാനമാക്കിയ ഫൺ ടച്ച് 9ഒ എസ് എന്നിവ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കും. 6ജിബി റാം 64ജിബി റോം എന്നിവയടങ്ങുന്ന ഫോണിന്റെ മെമ്മറി 256ജിബി വരെ വികസിപ്പിക്കാം. ഡ്യുവൽ എൻജിൻ ഫാസ്റ്റ് ചാർജോടുകൂടിയ 4000എംഎഎച്ചിന്റെ കരുത്തേറിയ ബാറ്ററിയാണ് വി15ന്റെ കരുത്ത്. ഗ്ലാമർ റെഡ്, ഫ്രോസൺ ബ്ലാക്ക്, റോയൽ ബ്ലൂ എന്നീ ആകർഷകമായ നിറങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ഫോൺ ലഭ്യമാകും.
നിരവധി മികച്ച ഓഫറുകളും വിവോ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട് ബജാജ് ഫിൻസേർവ് ഇഎംഐ വഴി ഫോൺ വാങ്ങുമ്പോൾ 10,000രൂപവരെ ബൈ ബാക്ക് ആനുകൂല്യം ലഭ്യമാകും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള സാധാരണ ഇടപാടുകൾക്കും, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കും 5ശതമാനം ക്യാഷ് ബാക്ക് ആനുകൂല്യം ലഭ്യമാകും.
ഐ ഡി എഫ് സി ഫസ്റ്റ് വഴി എട്ടുമാസത്തേക്ക് പൂജ്യം ഡൗൺ പേയ്‌മെന്റ് സൗകര്യം, എച്ച് ഡി ബി മുഖേന , 1599രൂപക്ക് ഏറ്റവും കുറഞ്ഞ ഇഎംഐ നിരക്കും, 5ശതമാനം ക്യാഷ്ബാക്കും തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഉപാധികളോടെ സ്വന്തമാക്കാം.