പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് റെഡ്മീ നോട്ട് 7 പരമ്പര

നോട്ട് 7 പ്രോ ഇന്ത്യയിൽ മാര്‍ച്ചിലാണ് അവതരിപ്പിച്ചത് . 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്.

Redmi Note 7 Pro Redmi Note 7 Sell Over 1 Million Units in India Since Launch Xiaomi

ദില്ലി: ഒരു മാസത്തിനിടയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമിയുടെ റെഡ്മീ 7 പരമ്പര ഫോണുകള്‍.  റെഡ്മീ നോട്ട് 7, റെഡ്മീ നോട്ട് 7 പ്രോ എന്നിവയുടെ വില്‍പ്പന ഒരു ദശലക്ഷം എന്ന നാഴികകല്ല് പിന്നിട്ടുവെന്നാണ് ഷവോമി അറിയിക്കുന്നത്.  കഴിഞ്ഞ മാസം ആണ് ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതുവരെ ഫ്ലാഷ് സെയില്‍ ആയിട്ടാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. ആഗോളതലത്തില്‍ മാര്‍ച്ച് 29ന് ഈ ഫോണുകള്‍ 4 ദശലക്ഷം യൂണിറ്റുകള്‍ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്.

നോട്ട് 7 പ്രോ ഇന്ത്യയിൽ മാര്‍ച്ചിലാണ് അവതരിപ്പിച്ചത് . 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്. 2.5 ഡി ക൪വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 6 ലെയ൪ ഗ്ലോസി ഫിനിഷാണ് നോട്ട് 7 പ്രോയ്ക്ക് ഉള്ളത്. നെപ്റ്റ്യൂൺ ബ്യൂ, നെബൂല റെഡ്, ക്ല‌ാസിക് സ്പൈസ് ബ്ല‌ാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. 

റെഡ്മീ നോട്ട് 7 പ്രോയിൽ എത്തുമ്പോൾ പെ൪ഫോമൻസിന് വേണ്ടി പുതിയ പ്രോസസ്സ൪ ഷവോമി കണ്ടെത്തിയിരിക്കുന്നത്. ക്രിയോ 460 ആ൪ക്കിട്ടെക്കോടെ എത്തുന്ന സ്നാപ്ഡ്രാഗൺ 675 ആണ് ഫോണിന്‍റെ ചിപ്പ് സെറ്റ്. മികച്ച ഗെയിം,ബാറ്ററി, ചൂടാവാത്ത പ്രവ൪ത്തനം ഈ ഫോണിന് ലഭിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. 6ജിബിയാണ് ഫോണിന്‍റെ റാം ശേഷി.ഒപ്പം അടിസ്ഥാന ശേഖരണ ശേഷി 128 ജിബിയാണ്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ക്വിക്ക് ചാ൪ജിംഗ് സംവിധാനവും ഫോണിനുണ്ട്. 14 കസ്റ്റമറൈസേഷനോടെ എത്തുന്ന എംഐ 10 ഇന്റ൪ഫേസാണ് ആൻഡ്രിയോ പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളത്.

യൂണിഗ്ലാസ് ബോഡി ഫോണിന്‍റെ പിന്നിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുണ്ട്. യുഎസ്ബി ആദ്യമ‌ായി സി ടൈപ്പ‌ാണ്. എന്ന‌ാൽ ഓഡിയോ ജാക്കറ്റും, ഐആ൪ ബ്ലാസ്റ്ററും നിലനി൪ത്തിയിട്ടുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം.ഡോട്ട് നോച്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. റെഡ്മീ നോട്ട് 7 പ്രോയുടെ വിലയിലേക്ക് വന്ന‌ാൽ 4ജിബി+64 ജിബി പതിപ്പിന് വില 13,999 രൂപയാണ്. ഇതേ ഫോണിന്റെ 6ജിബി പതിപ്പിന് 16,999 രൂപയാണ് വില.

Latest Videos
Follow Us:
Download App:
  • android
  • ios