പിക്സലില്‍ ബെസ്റ്റ് പിക്സല്‍ 3യെന്ന് കണക്കുകള്‍ ; ടെക് ലോകത്തെ ഞെട്ടിച്ച ഫോണ്‍ വില്‍പ്പന കണക്ക്.!
മറ്റ് പിക്‌സൽ മോഡലുകളൊന്നും ഇതുവരെ 10 ദശലക്ഷം കടന്നിട്ടില്ല. ഇന്ത്യയിൽ വിൽക്കുന്ന കമ്പനിയുടെ അവസാന മുൻനിര മോഡലും പിക്സൽ 3 ആയിരുന്നു. രാജ്യത്തെ വിപണിയിൽ നിന്നും പിക്സൽ 4, പിക്സൽ 5, പിക്സൽ 6 എന്നീ പ്രീമിയം ഫോണുകൾ ഗൂഗിൾ ഒഴിവാക്കി. പകരം പിക്സൽ 4a, പിക്സൽ 6a എന്നി ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്
ദില്ലി: ഗൂഗിൾ പിക്സൽ സീരിസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് പിക്സൽ 3 യാണെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) റിപ്പോർട്ട്. 'ടൈനി ഗ്ലോബൽ പ്ലെയർ' എന്ന വിശേഷണവുമായി ഏകദേശം 7-8 ദശലക്ഷം പിക്‌സൽ 3 ഫോണുകൾ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോർട്ട് പറയുന്നത്.
മറ്റ് പിക്‌സൽ മോഡലുകളൊന്നും ഇതുവരെ 10 ദശലക്ഷം കടന്നിട്ടില്ല. ഇന്ത്യയിൽ വിൽക്കുന്ന കമ്പനിയുടെ അവസാന മുൻനിര മോഡലും പിക്സൽ 3 ആയിരുന്നു. രാജ്യത്തെ വിപണിയിൽ നിന്നും പിക്സൽ 4, പിക്സൽ 5, പിക്സൽ 6 എന്നീ പ്രീമിയം ഫോണുകൾ ഗൂഗിൾ ഒഴിവാക്കി. പകരം പിക്സൽ 4a, പിക്സൽ 6a എന്നി ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിക്സൽ 7 ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ചെറിയ പിക്‌സൽ ഫോണുകൾ കൂടുതലായി വിറ്റഴിക്കപ്പെടുന്നുവെന്ന് നേരത്തെ ബ്ലൂംബെർഗിന്റെ വ്ലാഡ് സാവോവ് ട്വിറ്റ് ചെയ്തിരുന്നു.
പിക്സൽ ഫോണുകളുടെ ആദ്യ നാല് ജനറേഷന് ഒരു സ്റ്റാൻഡേർഡ് മോഡലും വലിയ സ്ക്രീനുകളുള്ള ഒരു ‘എക്സ്എൽ’ വേരിയന്റും ഉണ്ടായിരുന്നു. പിക്സൽ 6 സീരീസ് ഫോണുകൾ വലിയ ഡിസ്പ്ലേകളോടെയാണ് വരുന്നത്. ഗൂഗിൾ പിക്സൽ 7 ന് 6.3 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുമുണ്ട്. ഗൂഗിൾ ടെൻസർ ജി2 പ്രൊസസറാണ് ഇത് നൽകുന്നത്.
ഇത് ഡ്യുവൽ ബാക്ക് ക്യാമറ സജ്ജീകരണവും 4270mAh ബാറ്ററിയും ഉണ്ടാകും. സ്‌നോ, ഒബ്‌സിഡിയൻ, ലെമൺഗ്രാസ് കളർ ഓപ്ഷനുകളിലെത്തുന്ന ഫോണിന് 59,999രൂപയാണ് വില.ടാതെ പിക്സൽ റെസല്യൂഷനും കോർണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്. 8ജിബി റാമും 12 ജിബി റോമുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പിക്സൽ 7ന് 6,000 രൂപ ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ലോഞ്ച് ഓഫറുകളും ലഭിക്കും. പിക്സല്‍ സീരിസുകൾ ഫ്ലിപ്കാർട്ടിൽ പ്രീ ബുക്കിംങ് ചെയ്യാവുന്നതാണ്. പിക്സൽ 7പ്രോയ്ക്കൊപ്പം ഒക്ടോബർ ആറിന് തന്നെ ഇന്ത്യയിലും ആഗോളവിപണിയിലും സ്മാർട്ട്ഫോണുകൾ എത്തിയിരുന്നു.
ഗൂഗിൾ പിക്സൽ 7 വേണോ? ആപ്പിൾ ഐഫോൺ 14 മതിയോ? കടുത്ത മത്സരവുമായി ഇരു കൂട്ടരും