ഓപ്പോ ഫാക്ടറി വെയര്‍ഹൗസില്‍ തീപിടുത്തം
അപകടത്തെക്കുറിച്ച് ഓപ്പോ പ്രതികരിച്ചിട്ടില്ല. ഓപ്പോയെക്കൂടാകെ റിയല്‍മി, വണ്‍ പ്ലസ് ഫോണുകളും ഫാക്ടറിയില്‍ നിന്ന് അസംബിള്‍ ചെയ്യുന്നുണ്ട്.
ദില്ലി: മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനി ഓപ്പോയുടെ സംഭരണ ശാലയില്‍ തീപിടുത്തം. ഗ്രേറ്റര്‍ നോയിഡയിലെ വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫാക്ടറി കോമ്പൗണ്ടിലാണ് വെയര്‍ഹൗസ് സ്ഥിതി ചെയ്യുന്നത്. 19 ഫയര്‍ എഞ്ചിനുകളും ആംബുലന്‍സും സംഭവ സ്ഥലത്തേക്ക് എത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് ഓഫിസര്‍ വിശാല്‍ പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അപകടത്തെക്കുറിച്ച് ഓപ്പോ പ്രതികരിച്ചിട്ടില്ല. ഓപ്പോയെക്കൂടാകെ റിയല്‍മി, വണ്‍ പ്ലസ് ഫോണുകളും ഫാക്ടറിയില്‍ നിന്ന് അസംബിള്‍ ചെയ്യുന്നുണ്ട്. ബിബികെ ഇലക്ട്രോണിക്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓപ്പോ.