അസൂസ് റോഗ് ഫോണ്‍ 3 ജൂലൈ 22 ന്, മികച്ച കൂളിങ് സംവിധാനം, 6000 എംഎഎച്ച് ബാറ്ററി

2019 ല്‍ പുറത്തിറങ്ങിയ അസൂസ് റോഗ് ഫോണ്‍ 2 യുമായി ഡിസൈനില്‍ ഇത് തികച്ചും സാമ്യമുള്ളതാണ്. പാറ്റേണ്‍ കണക്കിലെടുക്കുമ്പോള്‍, അസൂസ് അതിന്റെ ആര്‍ഒജി ഫോണുകളുടെ കാഴ്ചപ്പാടില്‍ കൂടുതല്‍ മാറ്റങ്ങള്‍ നല്‍കുന്നില്ല. 

Asus ROG Phone 3 Gaming Phone to Launch on July 22 Report

ഗെയിമിംഗ് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും നിര്‍മ്മിക്കുന്നതായ്‌വാന്‍ കമ്പനി അസൂസ് റോഗ് സീരിസിലെ മൂന്നാമത്തെ ഫോണായ റോഗ് ഫോണ്‍ 3 അവതരിപ്പിക്കുന്നു. ഇത് ജൂലൈ 22-ന് പുറത്തിറങ്ങും. ഗെയിമിങ്ങിന് ഏറെ യോജിച്ച വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മിതി. 

2019 ല്‍ പുറത്തിറങ്ങിയ അസൂസ് റോഗ് ഫോണ്‍ 2 യുമായി ഡിസൈനില്‍ ഇത് തികച്ചും സാമ്യമുള്ളതാണ്. പാറ്റേണ്‍ കണക്കിലെടുക്കുമ്പോള്‍, അസൂസ് അതിന്റെ ആര്‍ഒജി ഫോണുകളുടെ കാഴ്ചപ്പാടില്‍ കൂടുതല്‍ മാറ്റങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ ആര്‍ഒജി ഫോണ്‍ 3 ഏറ്റവും പുതിയ ചില സവിശേഷതകളും അവതരിപ്പിക്കുന്നു. 

ഇതിന്റെ മുന്‍ഗാമിയായ റോഗ് ഫോണ്‍ 2 പോലെ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ആണ് ഇതിനുമുള്ളത്. സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. ലിറ വേരിയന്റില്‍ 144ഹേര്‍ട്‌സിന്റെ ഉയര്‍ന്ന റിഫ്രഷ് റേറ്റ് പാനല്‍ അവതരിപ്പിക്കുന്നു.

16 ജിബി എല്‍പിഡിഡിആര്‍ 5 റാമുമായി ചേര്‍ത്ത സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റും 512 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമാണ് അസൂസ് ആര്‍ഒജി ഫോണിന്റെ കരുത്ത്. 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ, 6000 എംഎഎച്ച് ബാറ്ററിയും അസൂസ് ആര്‍ഒജി ഫോണ്‍ 3 ന് ലഭിക്കും. ഇത് ഒരു മെച്ചപ്പെട്ട കൂളിംഗ് സംവിധാനവുമായി വരുന്നുവെന്നതാണ് വലിയ സവിശേഷത.

ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍, അസൂസ് റോഗ് ഫോണ്‍ 3 പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു. അതില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, മൂന്നാമത്തെ ക്യാമറ ഡെപ്ത് ഓഫ് ഫീല്‍ഡ് സെന്‍സര്‍ നല്‍കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 13 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios