ഡയറ്റില്‍ പുളി ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഒമ്പത് ഗുണങ്ങള്‍...

ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഈ പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി. 

You Can Add Tamarind To Your Diet For Better Health

പുളിയുടെ രുചി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഈ പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി. വിറ്റാമിന്‍ സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയും പുളിയില്‍ അടങ്ങിയിരിക്കുന്നു.  പതിവായി പുളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താനും  സംരക്ഷിക്കാനും സഹായിക്കും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇവയിലെ നാരുകൾ ആണ് സഹായിക്കുന്നത്. 

രണ്ട്... 

പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങള്‍ അള്‍സറിനെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്... 

പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. 

നാല്... 

പുളിയിൽ വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അഞ്ച്...

പൊട്ടാസ്യം ധാരാളം അടങ്ങിയ പുളി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആറ്... 

പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.

ഏഴ്... 

വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

എട്ട്... 

മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും.

ഒമ്പത്... 

ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ പുളി ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios