World Vegan Day 2022: ഇന്ന് ലോക വീഗന്‍ ദിനം; അറിയാം പ്രോട്ടീൻ സമൃദ്ധമായ ചില പച്ചക്കറികളെ...

മത്സ്യ, മാംസ ആഹാരങ്ങള്‍ക്കൊപ്പം പാലും പാല്‍ ഉത്പന്നങ്ങളും വര്‍ജിക്കുന്ന ആഹാരക്രമമാണിത്. അതുകൊണ്ടുതന്നെ ഈ ആഹാരങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ പച്ചക്കറിയില്‍ നിന്ന് മാത്രം കിട്ടേണ്ടതുണ്ട് എന്നതാണ് വീഗന്‍ പിന്തുടരുന്നവര്‍ നേരിടുന്ന ഒരു വെല്ലുവിളി. 

World Vegan Day know healthy plant based protein sources

എല്ലാ വര്‍ഷവും നവംബര്‍ ഒന്നാം തീയതിയാണ് ലോക വീഗന്‍ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗന്‍. ബോളിവുഡിലെ മുതല്‍ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

മത്സ്യ, മാംസ ആഹാരങ്ങള്‍ക്കൊപ്പം പാലും പാല്‍ ഉത്പന്നങ്ങളും വര്‍ജിക്കുന്ന ആഹാരക്രമമാണിത്. അതുകൊണ്ടുതന്നെ ഈ ആഹാരങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ പച്ചക്കറിയില്‍ നിന്ന് മാത്രം കിട്ടേണ്ടതുണ്ട് എന്നതാണ് വീഗന്‍ പിന്തുടരുന്നവര്‍ നേരിടുന്ന ഒരു വെല്ലുവിളി. മാംസാഹാരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള പോഷകം പ്രോട്ടീന്‍ ആയതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതിനാല്‍, വീഗന്‍ പിന്തുടരുന്നവര്‍  പ്രോട്ടീന്‍ നന്നായി ലഭിക്കുന്ന പച്ചക്കറികള്‍ തെരഞ്ഞെടുത്ത് കഴിക്കണം.  അത്തരത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍ ഏതൊക്കെയെന്ന് നോക്കാം... 

ഒന്ന്... 

ഗ്രീന്‍ ബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ഗ്രീന്‍ ബീന്‍സില്‍ 8.6 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ കലോറിയും കാര്‍ബോയും കുറഞ്ഞതാണ് ഗ്രീന്‍ ബീന്‍സ്.  ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. 

രണ്ട്... 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചീര. 100 ഗ്രാം ചീരയില്‍ 2.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്...

മഷ്റൂം അഥവാ കൂണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റിഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്‌റൂമില്‍ നിന്ന് ലഭിക്കും. 

നാല്...

ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിന്‍ കെ, സി, എ, ഫൈബര്‍,  ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ബൗൾ കോളീഫ്ളവർ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരം കൂടുതൽ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും. 

അഞ്ച്...

അര കപ്പ് ബ്രോക്കോളിയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്‍റെ കാര്യത്തിലെന്ന് മാത്രമല്ല, മറ്റ് ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. നാരുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവയും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ആറ്...

വെള്ളക്കടല ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഈ കടല ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും രക്തത്തിലെ കൊളസട്രോളിന്റെ അളവും പ്രമേഹവും നിയന്ത്രിക്കുന്നതിനും സഹായിക്കും. 

Also Read: ബ്യൂട്ടിപാര്‍ലറില്‍ മസാജും സ്പായും ആസ്വദിക്കുന്ന പൂച്ച; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios