മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും നിര്‍ബന്ധമാണ്.

winter foods to include in your diet for immunity

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പ്രധാനമാണ്. മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലവുമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്... 

ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നതും ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...  

സുഗന്ധവ്യജ്ഞനങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്തെ തുമ്മലും ജലദോഷവുമൊക്കെ ശമിക്കാന്‍ ഡയറ്റില്‍ സുഗന്ധവ്യജ്ഞനങ്ങൾ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു. അതിനാല്‍ ഇഞ്ചി, കറുവപ്പട്ട, കുരുമുളക്, മഞ്ഞള്‍, വെളുത്തുള്ളി തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

നാല്...

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ മുട്ട, മഷ്റൂം, ചീര, സാല്‍മണ്‍ ഫിഷ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര് തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

അഞ്ച്... 

മധുരക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആറ്... 

വാള്‍നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പീനട്ട് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios