വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സ്‌നാക്‌സ്...
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ഒപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.
അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ഒപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില സ്‌നാക്‌സ് പരിചയപ്പെടുത്താം...
ഒന്ന്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്മീല്‍. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്മീല്‍ സഹായിക്കും.
രണ്ട്...
നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനുകളും ധാരാളം അടങ്ങിയ നട്സ് അമിത വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ സ്നാക്സായി കഴിക്കാം.
മൂന്ന്...
ഹോട്ട് ചോക്ലേറ്റ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാലും കൊക്കൊ പൌഡറും വാനിലയുമൊക്കെ ചേര്‍ത്ത് വീട്ടില്‍ തയ്യാറാക്കുന്ന ഹോട്ട് ചോക്ലേറ്റ് ആന്‍റി ഓക്സിഡന്‍റുകളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.
നാല്...
പോപ്പ് കോണ്‍ ആണ് ഈ പട്ടികയിലെ നാലാമന്‍. ഫൈബര്‍ ധാരാളമടങ്ങിയ പോപ്പ് കോണ്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ കലോറിയും വളരെ കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോപ്പ് കോണ്‍ സ്നാക്സായി കഴിക്കാം.
അഞ്ച്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്നാക്സാണ് സൂപ്പ്. പച്ചക്കറികളോ ഇലക്കറികളോ മുട്ടയോ ചിക്കനോ എന്തു കൊണ്ടുമുള്ള സൂപ്പ് ആരോഗ്യത്തിനും നല്ലതാണ്. കലോറി വളരെ കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത് പോഷകസമ്പുഷ്ടമായ ഒരു ധാന്യമാണ്. നാരുകള്‍ ധാരാളമുള്ള ഫ്ലാക്സ് സീഡ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Also Read:വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട നാല് പഴങ്ങള്‍...