Asianet News MalayalamAsianet News Malayalam

വിറ്റാമിന്‍ കെയുടെ കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

രക്തം കട്ടപിടിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും  ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. 

vitamin k rich foods for your health
Author
First Published Jan 1, 2024, 7:13 PM IST | Last Updated Jan 1, 2024, 7:13 PM IST

രക്തം കട്ടപിടിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും  ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെയുടെ അഭാവം ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. 

വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം... 

ഒന്ന്... 

ചീരയാണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

കിവിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് കിവി. ഇവ രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യും. 

മൂന്ന്... 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ.  വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിന്‍ കെ ഉണ്ട്. 

നാല്...

പ്രൂൺസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയതാണ് പ്ലം പഴമായ പ്രൂൺസ്. വിറ്റാമിന്‍ കെയും  പ്രൂൺസില്‍ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ഗ്രീന്‍ പീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. 

ആറ്... 

സോയാബീന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം  പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ കെയും ഇതില്‍ അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ബീറ്റ്റൂട്ട് കഴിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios