അവാക്കാഡോ കൊണ്ട് കിടിലൻ ഹെൽത്തി മയോണെെസ് ; റെസിപ്പി
മുട്ട ചേര്‍ക്കാതെ രുചികരവും ആരോഗ്യപ്രദവുമായ മയോണൈസ് വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കാം. ഫൗസിയ മുസ്‌തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് മയോണൈസ്. പുറത്ത് നിന്ന് മയോണെെസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മുട്ട ചേർക്കാതെ രുചികരവും ആരോഗ്യപ്രദവുമായ മയോണൈസ് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം..
വേണ്ട ചേരുവകൾ
- അവാക്കാഡോ 1 എണ്ണം ഒരൊണ്ണം
- കശുവണ്ടി 15 -20 എണ്ണം
- നാരങ്ങാ നീര് 1 ടേബിൾ സിപൂൺ
- കുരുമുളക് പൊടി ഒരു ടീസ്പൂൺ
- ഒലിവ് ഓയിൽ കാൽ മുതൽ അര കപ്പ് വരെ
- ഉപ്പ് 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം കശുവണ്ടി ഒന്ന് കുതിർത്ത് എടുക്കുക. മികിസിയുടെ ജാറിലേക്ക് അവാക്കാഡോ, കുതിർത്ത കശുവണ്ടി, കുരുമുളക് പൊടി, നാരങ്ങാനീര്, ഉപ്പും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറേശ്ശേ ഒലിവ് ഓയിൽ ഒഴിച്ച് ഒന്ന് കൂടി ബ്‌ളന്റ് ചെയ്ത് എടുത്താൽ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള മയോണെെസ് തയ്യാർ.
ഉരുളക്കിഴങ്ങ് കൊണ്ടുള്ള വെജിറ്റബിൾ അപ്പം തയ്യാറാക്കിയാലോ? റെസിപ്പി