വെറ്റിലയും പാനും ചേര്‍ത്ത പച്ച ദോശ; ഭൂമി വിടേണ്ട സമയമായെന്ന് വിമര്‍ശനം

പാന്‍ ചേരുവയാക്കിയാണ് ഇവിടെ ഒരു വഴിയോരക്കച്ചവടക്കാരന്‍ ദോശ തയ്യാറാക്കിയിരിക്കുന്നത്. വെറ്റില അരച്ചു ചേര്‍ത്ത ദോശമാവാണ് ആദ്യം ഇതിനായി ഉപയോഗിക്കുന്നത്. ചൂടാക്കിയ ദോശത്തവയിലേക്ക് പച്ച നിറമുള്ള ഈ മാവ് ഒഴിക്കുന്നു. ഇതിന് മുകളിലായി  ബട്ടര്‍ പുരട്ടുന്നു. 

Video Of Paan Dosa Goes Viral azn

ഭക്ഷണത്തില്‍ നടത്തുന്ന  പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദോശയിലാണ് ഇത്തവണത്തെ പരീക്ഷണം. പലരുടെയും പ്രഭാത്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ദോശ. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദോശ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

പാന്‍ ചേരുവയാക്കിയാണ് ഇവിടെ ഒരു വഴിയോരക്കച്ചവടക്കാരന്‍ ദോശ തയ്യാറാക്കിയിരിക്കുന്നത്. വെറ്റില അരച്ചു ചേര്‍ത്ത ദോശമാവാണ് ആദ്യം ഇതിനായി ഉപയോഗിക്കുന്നത്. ചൂടാക്കിയ ദോശത്തവയിലേക്ക് പച്ച നിറമുള്ള ഈ മാവ് ഒഴിക്കുന്നു. ഇതിന് മുകളിലായി  ബട്ടര്‍ പുരട്ടുന്നു. തുടർന്ന്, ഈ ദോശയ്ക്ക് മുകളിലായി പാൻ, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം, ടുട്ടി ഫ്രൂട്ടി, ഡ്രൈ ഫ്രൂട്ട്സ് എന്നിവ വയ്ക്കുന്നു. ഇതിലേയ്ക്ക് പാൻ സിറപ്പ് ഒഴിച്ച ശേഷം, എല്ലാം കൂടി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുന്നു.

ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇതിന്‍റെ താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് വേണ്ടായിരുന്നു എന്നും ഈ ക്രൂരത ദോശയോട് എന്തിന് ചെയ്തു എന്നും ദോശ പ്രേമികള്‍ ചോദിക്കുന്നു. ഭൂമി വിടേണ്ട സമയമായി എന്നും ചിലര്‍ കമന്‍റ് ചെയ്തു. 


 

 

 

Also Read: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് അഞ്ച് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios