ആഴ്ചയില്‍ 20 ബര്‍ഗര്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യും, അതിനൊരു കാരണവുമുണ്ട്; വൈറലായി ട്വീറ്റ്
ജോലി തിരക്കിനിടയില്‍ നിങ്ങള്‍ തന്നെ ആഴ്ചയില്‍ എത്ര തവണ ഫുഡ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നുണ്ട്? എത്ര രൂപ ഡെലിവറി ക്യാഷായി ചിലവഴിക്കുന്നുണ്ട്? എന്തായാലും ഇതുമായി ബന്ധപ്പെട്ട ഒരു രസകരമാ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓരോ നാട്ടിലെയും ഭക്ഷണ വൈവിധ്യം വളരെ വലുതും വ്യത്യസ്തവുമാണ്. പലതരം ഭക്ഷണങ്ങളോടാണ് ഓരോ ആളുകള്‍ക്കും പ്രിയം. അതുകൊണ്ടു തന്നെ ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായി മാറിയിരിക്കുകയാണ്. നമുക്ക് ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള റെസ്റ്റോറെന്‍റില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം. മിനിറ്റുകള്‍ക്കുള്ളില്‍ ഡെലിവറി ബോയ് ഭക്ഷണവുമായി നിങ്ങളുടെ ഡോറിലെത്തും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളും പരാതികളം സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുമുണ്ട്. എന്നിരുന്നാലും പലര്‍ക്കും ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വലിയ സഹായമാണ് ചെയ്യുന്നത്. അതും നഗരകേന്ദ്രങ്ങളില്‍ എല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി വളരെ സജീവമാണ്.
ജോലി തിരക്കിനിടയില്‍ നിങ്ങള്‍ തന്നെ ആഴ്ചയില്‍ എത്ര തവണ ഫുഡ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നുണ്ട്? എത്ര രൂപ ഡെലിവറി ക്യാഷായി ചിലവഴിക്കുന്നുണ്ട്? എന്തായാലും ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താന്‍ ആഴ്ചയില്‍ 20 ചീസ് ബര്‍ഗര്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യുമെന്ന് പറയുകയാണ് ഈ ട്വിറ്റര്‍ ഉപയോക്താവ്. അതിന് അദ്ദേഹം പറയുന്ന കാരണമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. ഡെലിവറി ക്യാഷ് ലാഭിക്കാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ട്വിറ്റര്‍ ഉപയോക്താവ് പറയുന്നത്. ഈ ബര്‍ഗറുകള്‍ മൈക്രോവേവില്‍ വച്ച് ചൂടാക്കി ഒരാഴ്ച ഉപയോഗിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. മൈക്രോവേവിനുള്ളില്‍ വച്ച് ബര്‍ഗര്‍ ചൂടാക്കുന്ന ചിത്രത്തോടൊപ്പം ആണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
എന്തായാലും ഈ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. 87,000- ലധികം ആളുകളാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. 3.6കെ കമന്‍റുകളും ട്വീറ്റിന് താഴെ ലഭിച്ചു. ഒരാഴ്ച വരെ വച്ച് ബര്‍ഗര്‍ കഴിക്കുന്നതിലെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് പലരും പ്രതികരിച്ചത്. ഇത് ബര്‍ഗര്‍ ചീത്താകാന്‍ കാരണമാകുമെന്നും പല ആരോഗ്യ പ്രശ്നങ്ങളും ഭാവിയില്‍ ഉണ്ടാകുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
Also Read: കയ്യില്‍ ചൂരല്‍വടിയുമായി വര്‍ക്കൗട്ട് ചെയ്യുന്ന മലൈക അറോറ; വീഡിയോ