മണ്‍സൂണ്‍ കാലത്തെ പ്രതിരോധശേഷി; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ന്യൂട്രീഷനിസ്റ്റായ രാധിക കര്‍ലെ

Tips to boost Immunity During Rainy Season

ഈ മണ്‍സൂണ്‍ കാലത്ത്, ആരോഗ്യകരമായി തുടരുന്നതിന് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശേഷി നിലനിര്‍ത്താന്‍ ഭക്ഷണ കാര്യത്തിലാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. 

വൃത്തിയുള്ളതും പോഷകങ്ങള്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് വേണ്ടത്. നല്ല ആരോഗ്യത്തിന്, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ന്യൂട്രീഷനിസ്റ്റായ രാധിക കര്‍ലെ.  

 
 
 
 
 
 
 
 
 
 
 
 
 

The monsoon is in full force in many parts of India. It brings with it cool, refreshing showers – a great relief from the scorching heat of March and April – however it also brings a host of illnesses. These small, simple seasonal changes will ensure you keep the “monsoon madness” far away and stay safe, healthy, and fit for a long time coming! - Add vitamin C rich foods like red bell peppers, papaya, lemons; Roasted tomato and red bell peppers chutney is our new favourite – STAY POSTED FOR THE RECIPE. - Avoid eating out as much as possible; Keep it simple with the home cooking scene –a bowl of hot khichadi hits the spot – substitute some of the rice for sorghum (whole jowar) or amaranth (rajgira) for extra protein. - Make turmeric, pepper, ginger, and garlic staple seasoning agents as they help support your immune system – Add a few thin slices of ginger to your lemon water in the morning for the perfect kickstart. - Stay hydrated. Though the temperatures have drastically reduced, it is still imperative that you drink enough fluid so that your urine is a pale yellow colour. - Steam, grill, sauté, and even stir fry all your vegetables. Consume fruits where the peel is not being eaten – bananas, mangoes, watermelon, and oranges are our favourites this season! . . . . #monsoon #whattoeat #nutrition #stayhealthy #healthyeating #lifestyle #eatright #food #foodstagram #foodies #makeathome #recipes #stayhydrated #monsoonfood #foodforthought #foodiesofinstagram #consumehealthy #healthfirst #dietplan #mealprep #fruits #veggies #nutritionist #radhikakarle #rbb

A post shared by Radhika Karle (@radhikasbalancedbody) on Jul 13, 2020 at 9:13am PDT

 

ഒന്ന്... 

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. ഓറഞ്ച്, പപ്പായ, നാരങ്ങ, നെല്ലിക്ക, ആപ്പിള്‍, പേരയ്ക്ക, മാതളം, കിവി തുടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ പോഷകങ്ങള്‍ ധാരാളം അടങ്ങിയ പാല്‍, മുട്ട, പനീര്‍ , സോയ, തൈര്, ചീര എന്നിവയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

പുറത്തുനിന്ന്  ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം  കഴിക്കുന്നതാണ് ഈ മണ്‍സൂണ്‍ കാലത്ത് ഉത്തമം. 

മൂന്ന്...

മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി  എന്നിവ  പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. ഇവ ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്താം. ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീരും ഇഞ്ചിയും ഇട്ട് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നാല്... 

വെള്ളം ധാരാളമായി കുടിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. 

അഞ്ച്...

കടകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം. അതിനാല്‍ കടകളില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളും മറ്റും ചെറുചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കാം...
 

Latest Videos
Follow Us:
Download App:
  • android
  • ios