വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍...

നന്നായി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നതും ചിലര്‍ നേരിടുന്ന പതിവ് പ്രയാസമാണ്. ഇങ്ങനെ സംഭവിക്കുന്നത് തടയാൻ നല്ലതുപോലെ ഭക്ഷണം കഴിച്ച ശേഷം കഴിക്കാവുന്ന മൂന്ന് ഭക്ഷണപാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

three foods that can prevent bloating and indigestion after heavy meals

ആഘോഷവേളകളിലും വിരുന്നുകളിലുമെല്ലാം നാം നല്ലതുപോലെ ഭക്ഷണം കഴിക്കാറുണ്ട്, അല്ലേ? വിഭവസമൃദ്ധമായ വിവിധ തരം ഭക്ഷണങ്ങള്‍ കാണുമ്പോള്‍ പലരും മതിമറന്ന് തന്നെ കഴിക്കുമെന്നതാണ് സത്യം. എന്നാലിത്തരത്തില്‍ അമിതമായി കഴിക്കുന്നത് പിന്നീട് വയര്‍ പ്രശ്നത്തിലേക്കാകുന്നതിലേക്കാണ് നയിക്കാറ്.

ദഹനക്കുറവ്, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെല്ലാം ഇങ്ങനെ സംഭവിക്കാം. നന്നായി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നതും ചിലര്‍ നേരിടുന്ന പതിവ് പ്രയാസമാണ്. ഇങ്ങനെ സംഭവിക്കുന്നത് തടയാൻ നല്ലതുപോലെ ഭക്ഷണം കഴിച്ച ശേഷം കഴിക്കാവുന്ന മൂന്ന് ഭക്ഷണപാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ച്യവനപ്രാശമാണ് ഇതിലൊന്ന്. രാത്രിയില്‍ കിടക്കാൻ പോകുന്നതിന് മുമ്പായി ഒരു ടീസ്പൂണ് ച്യവനപ്രാശം കഴിക്കുന്നത് ദഹനവ്യവസ്ഥ സുഗമമായ പ്രവര്‍ത്തിക്കുന്നതിനും ഒപ്പം തന്നെ പ്രതിരോധ ശക്തികൂട്ടുന്നതിനും സഹായിക്കും. ച്യവനപ്രാശത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫ്ളേവനോയിഡുകളും ചര്‍മ്മത്തെയും നല്ലരീതിയില്‍ സുരക്ഷിതമാക്കി നിര്‍ത്താൻ സഹായിക്കും. 

രണ്ട്...

ഒരു ഗ്ലാസ് സംഭാരം കായവും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്. ഇതും നന്നായി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടാകുന്ന ദഹനപ്രശ്നങ്ങളും ഗ്യാസും ഒഴിവാക്കാൻ സഹായിക്കും. മോര് ഒരു പ്രോ-ബയോട്ടിക് വിഭവമാണ്.എന്നുവച്ചാല്‍ വയറിന് ഏറെ ഗുണം ചെയ്യുന്നത്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ പെരുപ്പിക്കുന്നതിന് മോര് ഒരുപാട് സഹായിക്കും. അതുപോലെ വൈറ്റമിൻ ബി 12നാലും സമ്പന്നമാണ് മോര്. ഇത് കായത്തിനും ഇന്തുപ്പിനും കൂടെ ചെല്ലുന്നത് ഗ്യാസിനെ നല്ലരീതിയില്‍ പ്രതിരോധിക്കും. പ്രത്യേകിച്ച് ഐബിഎസ് (ഇറിറ്റബള്‍ ബവല്‍ സിൻഡ്രോം ) പോലുള്ള ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ നല്ലതാണിത്. 

മൂന്ന്...

ഉലുവ,ശര്‍ക്കര, നെയ്, ചുക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഉലുവ ലഡ്ഡു, അല്ലെങ്കില്‍ ഇത്തരത്തിലുള്ള നാടൻ സ്വീറ്റ്സ് (ഈ ചേരുവകളെല്ലാം തന്നെ വരുന്നത്) ഇത്തരത്തില്‍ അമിതമായി കഴിച്ച ശേഷമുണ്ടാകുന്ന ഗ്യാസ്- ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാൻ സഹായികമാണ്.അതുകൊണ്ടാണ് പലയിടങ്ങളിലും സദ്യക്ക് ശേഷം ഇത്തരത്തിലുള്ള സ്വീറ്റ്സ് വിതരണം ചെയ്യുന്നതും. 

Also Read:- ദിവസത്തില്‍ എത്ര തവണ മലവിസര്‍ജ്ജനം നടത്തുന്നുവെന്നത് പ്രധാനം; കാരണം...

Latest Videos
Follow Us:
Download App:
  • android
  • ios