പാവയ്ക്ക കൊണ്ട് പക്കാവട; പ്രതികരിച്ച് സോഷ്യല്‍ മീഡിയ
കരിഷ്മ ത്യാഗി എന്ന ഫുഡ് ബ്ലോഗറാണ് ഈ പാവയ്ക്ക പക്കാവടയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പാവയ്ക്ക നെടുകെ കീറി അതിനുള്ളില്‍ മാവ് നിറച്ച് പുറമെയും മാവ് തേച്ച് പിടിപ്പിച്ച ശേഷം എണ്ണയിലിട്ട് വറുത്ത് പൊരിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
പക്കാവട ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നാലുമണി ചായക്കൊപ്പം കഴിക്കാവുന്ന ഒരു പലഹാരം ആണ് പക്കാവട. സാധാരണയായി ഉരുളക്കിഴങ്ങ്, സവാള തുടങ്ങി പലതരം ചേരുവകള്‍ ചേര്‍ത്താണ് പക്കാവടകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ പക്കാവടകളിലും പല തരം പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
അത്തരമൊരു പക്കാവട പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പാവയ്ക്ക കൊണ്ടാണ് ഇവിടെ ഈ പക്കാവട തയ്യാറാക്കുന്നത്. പാവയ്ക്കയുടെ കയ്പ് രുചി പലര്‍ക്കും ഇഷ്ടമല്ലാത്തതു കൊണ്ടു തന്നെ പാവയ്ക്ക കൊണ്ട് ഇങ്ങനെയൊരു വിഭവം അധികം ആരും തയ്യാറാക്കാറില്ല. അതുകൊണ്ടു തന്നെ പക്കാവട പ്രേമികള്‍ക്ക് ഇത് അത്രയ്ക്ക് പിടിച്ചിട്ടുമില്ല. ദില്ലിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
കരിഷ്മ ത്യാഗി എന്ന ഫുഡ് ബ്ലോഗറാണ് ഈ പാവയ്ക്ക പക്കാവടയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പാവയ്ക്ക നെടുകെ കീറി അതിനുള്ളില്‍ മാവ് നിറച്ച് പുറമെയും മാവ് തേച്ച് പിടിപ്പിച്ച ശേഷം എണ്ണയിലിട്ട് വറുത്ത് പൊരിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
54 ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 84,000-ല്‍ അധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. അതേസമയം, നിരവധി പക്കാവട പ്രേമികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട പക്കാവടയെ നശിപ്പിച്ചുവെന്ന് വീഡിയോ കണ്ട ഒരാള്‍ കമന്‍റ് ചെയ്തു. ഇത് അല്‍പം കടന്ന കൈ ആയിപ്പോയെന്നും ഒരിക്കലും കഴിച്ച് നോക്കില്ലെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. ഇത് ഇപ്പോള്‍ പാവയ്ക്കയെ പോലും വെറുത്തുപോകുമെന്നും ഒരാള്‍ കമന്‍റ് ചെയ്തു.
അതേസമയം പാനിപൂരിയില്‍ പേരയ്ക്ക കൊണ്ട് ഒരു പരീക്ഷണം നടത്തിയതിന്‍റെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഷെഫ് പങ്കജ് ഭദോരിയ ആണ് ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Also Read: 20 വര്‍ഷമായി സ്ഥിരമായി വരുന്ന 104-കാരന്‍റെ പിറന്നാള്‍ ആഘോഷിച്ച് റെസ്റ്റോറന്‍റ്