ഷൂ പോളിഷ് ചെയ്യുന്നയാള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി തട്ടുകടക്കാരന്‍; വൈറലായി വീഡിയോ

രജത് ഉപാധ്യായ എന്ന ഫുഡ് വ്‌ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ന്യൂ ദില്ലിയിലെ തെരുവില്‍ തട്ടുകട നടത്തുന്ന മനോജ് എന്നയാളും ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്യുന്ന ഒരാളും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം.  

Street Food Vendor Gives Free Food To Cobbler

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

രജത് ഉപാധ്യായ എന്ന ഫുഡ് വ്‌ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ന്യൂ ദില്ലിയിലെ തെരുവില്‍ തട്ടുകട നടത്തുന്ന മനോജ് എന്നയാളും ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്യുന്ന ഒരാളും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം.  

തന്റെ അടുത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ ആളോട് അയാളുടെ ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും അന്വേഷിക്കുന്ന മനോജിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ന്യൂ ദില്ലിയിലെ നെഹ്‌റു പ്ലേസില്‍ ചെരുപ്പുകള്‍ പോളിഷ് ചെയ്തുനല്‍കുന്നതാണ് തന്റെ ജോലിയെന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. 

ശേഷം പ്ലേറ്റില്‍ ചപ്പാത്തി, ചോറ്, പരിപ്പ്കറി എന്നിവയെടുത്ത് ചെരുപ്പ് പോളിഷ് ചെയ്യുന്ന ആള്‍ക്ക് മനോജ് കൈമാറുന്നതാണ് വീഡിയോയിലുള്ളത്. പണം വാങ്ങാതെയാണ് മനോജ് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം വാങ്ങി അയാള്‍ പോകാനൊരുങ്ങുമ്പോള്‍ എപ്പോഴെങ്കിലും വിശക്കുകയോ ഭക്ഷണം ആവശ്യമായി വരികയോ ചെയ്യുമ്പോള്‍ മടി കൂടാതെ തന്റെ കടയിലെത്താന്‍ മനോജ് നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം. എപ്പോള്‍ വന്നാലും താന്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നും മനോജ് പറയുന്നുണ്ട്. എല്ലാദിവസവും ഒരേ സ്ഥലത്ത് തന്നെയാണ് താന്‍ കട നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajat Upadhyay (@foodbowlss)

 

മനോജിന്‍റെ ഈ പ്രവര്‍ത്ത സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ് ഇപ്പോള്‍. 30 ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.  പണം ഉണ്ടെന്ന് പറഞ്ഞ് ഒരാള്‍ ധനികനാകില്ലെന്നും നല്ലൊരു ഹൃദയത്തിന് ഉടമയാകുമ്പോള്‍ ആണ് ഒരാള്‍ സമ്പന്നനാകുന്നതെന്നും ഒരാള്‍ കമന്‍റ് ചെയ്തു. മനോജിന്‍റെ ദയയുള്ള സ്വാഭാവത്തെ കുറിച്ചും നിരവധി പേര്‍ പ്രശംസിച്ചു. 

Also Read: ഒറ്റ കോണില്‍ 125 ഐസ്‌ക്രീം സ്‌കൂപ്പുകള്‍; ഗിന്നസ് വേൾഡ് റെക്കോർഡ്സില്‍ ഇടം നേടിയ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios