Health Tips: വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍
കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ശീതള പാനീയങ്ങൾ
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യില്ല. ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും കലോറിയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക.
2. ഐസ്ക്രീം
ഐസ്ക്രീമില്‍ ഷുഗറും ഫാറ്റും കൂടുതലാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും.
3. കുക്കീസ്, കേക്ക്
കുക്കീസ്, കേക്ക്, ചോക്ലേറ്റ് മറ്റ് മധുരമേറിയ ബേക്കറി ഭക്ഷണങ്ങളും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയില്‍ ഷുഗറും കലോറിയും കൂടുതലാണ്.
4. ചീസ്
ചീസിൽ കൊഴുപ്പും സോഡിയത്തിന്റെ അളവും കൂടുതലാണ്. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.
5. ഫ്രഞ്ച് ഫ്രൈസ്
ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാര്‍ബോയും ഉപ്പും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാനും ശരീരഭാരം കൂടാനും കാരണമാകും.
6. പിസ
കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാല്‍ പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിക്കാൻ കാരണമാകും. അതിനാല്‍ പിസ കഴിക്കുന്നതും പരമാവധി കുറയ്ക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഗ്ലോക്കോമയുടെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?