ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലം ഇൻസുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗർ ലെവൽ കുറയ്ക്കാനും ബദാം സഹായിക്കുന്നു. 

Snacking on almonds will also help in weight loss says the study

ബദാം ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. '' വെെകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കുന്ന ബിസ്കറ്റ്, ചിപ്സ് പോലുള്ള സ്‌നാക്ക്‌സുകള്‍ ഒഴിവാക്കി പകരം ഒരു പിടി ബദാം കഴിക്കുന്നത് ശീലമാക്കുക''-
യുകെയിലെ കിംഗ്സ് കോളേജ് ലണ്ടനിലെ ​ഗവേഷകയായ വെൻഡി ഹാൾ പറയുന്നു. ക്രമം തെറ്റിയ ഹൃദയമിടിപ്പ് വരാനുള്ള സാധ്യത കുറയ്ക്കാൻ ബദാമിന് കഴിയുമെന്നും വെൻഡി പറയുന്നു. 

ബദാം ഉൾപ്പെടെയുള്ള നട്സ് കഴിക്കുന്നത് ഹൃദയാഘാതം, ഹൃദയത്തകരാർ എന്നിവ വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു. പ്രോട്ടീൻ, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമായ ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം മികച്ചതാണ്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലം ഇൻസുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗർ ലെവൽ കുറയ്ക്കാനും ബദാം സഹായിക്കുന്നു. 

സാധാരണ ലഘുഭക്ഷണത്തെ അപേക്ഷിച്ച് ബദാം സ്ഥിരമായി കഴിച്ചവരിൽ 'എന്റോതെലിയൽ' പ്രവർത്തനത്തിലും എൽഡിഎൽ കൊളസ്ട്രോൾ അളവിലും പുരോഗതിയുണ്ടെന്ന് കണ്ടെത്തി. ഹൃദയ രോഗ സാധ്യത 32 ശതമാനം കുറയ്ക്കാൻ കഴിവുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു. (പരന്നതും കനമില്ലാത്തതുമായ കോശങ്ങളാൽ നിർമിതമായ നേർത്ത ഒരു സ്തരം. (membrane) ഹൃദയം, രക്തവാഹിനികൾ,ശരീരഭിത്തിക്ക് ആന്തരീകാവയവങ്ങൾക്കും ഇടയ്ക്കുള്ള ഭാഗങ്ങൾ (body-cavities) തുടങ്ങിയവയുടെ ഉൾ‌‌വശത്തായിട്ടാണ് 'എൻഡോതീലിയം' കാണപ്പെടുന്നത്).

'' ബദാം കഴിക്കുന്നത് ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ഈ പഠനം കാണിക്കുന്നു. '' വെൻഡി പറഞ്ഞു. ബദാം പതിവായി കഴിക്കുന്നത് ജങ്ക് ഭക്ഷണത്തോടുള്ള പ്രേരണ തടയാൻ സഹായിക്കുമെന്നും അവർ പറയുന്നു. ബദാം കുതിർത്ത് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് കൂടുതൽ മികച്ചതെന്നും പഠനത്തിൽ പറയുന്നു. 

ബദാം കഴിച്ചാൽ ഇത്രയും ​ഗുണങ്ങളോ...?

 

Latest Videos
Follow Us:
Download App:
  • android
  • ios