കുട്ടികള്‍ക്ക് തൈര് നല്‍കുന്നത് നല്ലതോ? കുട്ടികള്‍ക്ക് കൊടുക്കേണ്ട ഭക്ഷണങ്ങള്‍...
കുട്ടികള്‍ അധികവും കഴിക്കാൻ കൂട്ടാക്കാത്ത ഭക്ഷണമാണ് ഇലക്കറികള്‍. ഇതും പക്ഷേ ഇവരെ കഴിപ്പിച്ച് ശീലിപ്പിക്കുന്നത് നല്ലതാണ്. ബ്രൊക്കോളി, കാബേജ്, ചീര, കോളിഫ്ളവര്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.
കുട്ടികള്‍, പ്രത്യേകിച്ച് പത്ത് വയസിന് താഴെയുള്ളവര്‍ മിക്കപ്പോഴും എല്ലാ ഭക്ഷണവും കഴിച്ചെന്ന് വരില്ല. എന്നാല്‍ അവര്‍ക്കാവശ്യമുള്ള പോഷകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ അവരെ ഭക്ഷണവുമായി ശീലിപ്പിക്കേണ്ടത് തീര്‍ച്ചയായും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
അത്തരത്തില്‍ ചില ഭക്ഷണങ്ങള്‍ കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കേണ്ടതുണ്ട്. ഇവിടെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
മിക്ക കുട്ടികള്‍ക്കും ചോറ് നല്‍കുന്നത് തൈര് കൂട്ടി ആയിരിക്കും. പാലുത്പന്നങ്ങളോട് അലര്‍ജിയില്ലാത്ത കുട്ടികള്‍ക്കാണെങ്കില്‍ ഉറപ്പായും തൈര് നല്‍കുന്നത് നല്ലത് തന്നെയാണ്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. നമ്മുടെ വയറ്റിനകത്ത് കാണുന്ന നല്ലയിനം ബാക്ടീരിയകളുടെ അളവ് വര്‍ധിപ്പിക്കുന്നതിന് തൈര് സഹായിക്കുന്നുണ്ട്. ഇത് പ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിലും സ്വാധീനിക്കും.
കാത്സ്യം, വൈറ്റമിൻ-ഡി, പട്ടാസ്യം തുടങ്ങി പല അവശ്യഘടകങ്ങളുടെയും കലവറ കൂടിയാണ് തൈര്.
രണ്ട്...
കുട്ടികളില്‍ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും അവര്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുകയും ചെയ്യുന്നൊരു ഭക്ഷണമാണ് നട്ട്സ്. ഇതും മിതമായ അളവില്‍ പതിവായി കുട്ടികള്‍ക്ക് നല്‍കാം.
മൂന്ന്...
നട്ടസ് പോലെ തന്നെ വിവിധ സീഡ്സും കുട്ടികള്‍ക്ക് നല്‍കി ശീലിപ്പിക്കണം. ഫൈബറിന്‍റെ നല്ലൊരു സ്രോതസാണ് സീഡ്സ്. ഫൈബര്‍ ദഹനത്തിനടക്കം അവശ്യം വേണ്ടുന്നൊരു ഘടകമാണ്. ഇവ രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. മത്തൻ കുരു, എള്ള്, ഫ്ളാക്സ് സീഡ്സ്, സൂര്യകാന്തി വിത്ത് തുടങ്ങിയവയെല്ലാം കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
നാല്...
മിക്കവാറും നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നൊരു ഭക്ഷണമാണ് മുട്ട. പുഴുങ്ങിയോ ഓംലെറ്റോ ബുള്‍സൈയോ ആക്കിയോ എല്ലാം കുട്ടികള്‍ക്ക് പതിവായി മുട്ട നല്‍കാറുണ്ട്. ഇതും കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം തന്നെയാണ്.
അഞ്ച്...
സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നത് ഏറെ നല്ലതാണ്. ഇവ പ്രധാനമായും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ തന്നെയാണ് സഹായകമാകുന്നത്. ഓര‍്ച്, മുന്തിരി തുടങ്ങിയ പഴങ്ങളെല്ലാം ഈ ഗണത്തില്‍ വരുന്നതാണ്.
ആറ്...
കുട്ടികള്‍ അധികവും കഴിക്കാൻ കൂട്ടാക്കാത്ത ഭക്ഷണമാണ് ഇലക്കറികള്‍. ഇതും പക്ഷേ ഇവരെ കഴിപ്പിച്ച് ശീലിപ്പിക്കുന്നത് നല്ലതാണ്. ബ്രൊക്കോളി, കാബേജ്, ചീര, കോളിഫ്ളവര്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. വൈറ്റമിൻ-എ, വൈറ്റമിൻ-കെ, വൈറ്റമിൻ-സി, അയേണ്‍, മഗ്നീഷ്യം,കാത്സ്യം, പൊട്ടാസ്യം തുടങ്ങി പല ഘടകങ്ങളും ഇലക്കറികളിലൂടെ കുട്ടികള്‍ക്ക് ലഭിക്കും.
Also Read:- പ്രമേഹമുള്ളവര്‍ പതിവായി ഇവയെല്ലാം ഉപയോഗിച്ചുനോക്കൂ...