കുടലിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ ഉള്ളില്‍ കോടാനുകോടി സൂക്ഷ്മാണുക്കള്‍ വസിക്കുന്നുണ്ട്. ഇവയുമായി നല്ല ബന്ധം നിലനിര്‍ത്തുക ആരോഗ്യത്തിന് അനിവാര്യമാണ്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ബ്രൊക്കോളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളിയിൽ സൾഫറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ബ്രൊക്കോളി ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും വൻകുടൽ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
രണ്ട്...
നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കും.
മൂന്ന്...
ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പോഷകങ്ങളും ഫൈബറും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ പെക്ടിന്‍ പ്രീബയോട്ടിക് ആയിട്ടും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ആപ്പിള്‍ പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്ന സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് വെളുത്തുള്ളി. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
ഉള്ളിയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.
ആറ്...
പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന് എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കുന്നതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം